• Home
  • kerala
  • നാലാം ക്ലാസുകാരന് സ്കൂൾ വളപ്പിൽ പാമ്പ് കടിയേറ്റു

നാലാം ക്ലാസുകാരന് സ്കൂൾ വളപ്പിൽ പാമ്പ് കടിയേറ്റു

തൃശൂർ വടക്കാഞ്ചേരിയിൽ നാലാം ക്ലാസ്‌ വിദ്യാർഥിക്ക്‌ പാമ്പുകടിയേറ്റു. രാവിലെ സ്‌കൂൾ ബസിൽനിന്ന്‌ ഇറങ്ങിയപ്പോഴാണ്‌ കുട്ടിക്ക് അണലിയുടെ കടിയേറ്റത്‌. ഗവ. ബോയ്‌സ്‌ എൽപി സ്‌കൂൾ വിദ്യാർഥി ആദേശിനാണ്‌ കടിയേറ്റത്‌.

കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.
ആരോഗ്യ നില തൃപ്‌തികരമാണെന്ന്‌ ഡോക്‌ടർമാർ അറിയിച്ചു.

ആദേശ്‌ പഠിക്കുന്ന ഗവ. ബോയ്‌സ്‌ എൽപി സ്‌കൂളിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ഇന്നലെ മുതൽ ക്ലാസുകൾ ആനപറമ്പ്‌ സ്‌കൂളിലേക്ക്‌ മാറ്റിയിരുന്നു. സ്കൂൾ ബസിൽ ഇവിടെ ചെന്നിറങ്ങിയപ്പോഴാണ്‌ കടിയേറ്റത്‌.

Leave a Reply

Your email address will not be published. Required fields are marked *