നാലാം ക്ലാസുകാരന് സ്കൂൾ വളപ്പിൽ പാമ്പ് കടിയേറ്റു

തൃശൂർ വടക്കാഞ്ചേരിയിൽ നാലാം ക്ലാസ്‌ വിദ്യാർഥിക്ക്‌ പാമ്പുകടിയേറ്റു. രാവിലെ സ്‌കൂൾ ബസിൽനിന്ന്‌ ഇറങ്ങിയപ്പോഴാണ്‌ കുട്ടിക്ക് അണലിയുടെ കടിയേറ്റത്‌. ഗവ. ബോയ്‌സ്‌ എൽപി സ്‌കൂൾ വിദ്യാർഥി ആദേശിനാണ്‌ കടിയേറ്റത്‌. കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.ആരോഗ്യ നില തൃപ്‌തികരമാണെന്ന്‌ ഡോക്‌ടർമാർ അറിയിച്ചു. ആദേശ്‌ പഠിക്കുന്ന ഗവ. ബോയ്‌സ...