Categories
alert

തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജിൽ ഷിഗല്ല ബാധ

തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജിൽ ഷിഗല്ല ബാധ സ്ഥിരീകരിച്ചു. കോളേജ് ഹാേസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.കോളേജിലേ പതിനഞ്ചോളം വിദ്യാര്‍ത്ഥികളിൽ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.കൂടുതൽ പേരിൽ രോഗമുണ്ടോ എന്നറിയാൻ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം ബാധിച്ച വിദ്യാർത്ഥിയെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ബാക്ടീരിയ വഴിയുണ്ടാകുന്ന വയറിളക്കമാണ് ഷിഗല്ല. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. സാധാരണ കുട്ടികളിലാണ് രോഗം പെട്ടെന്ന് ബാധിക്കുക
ഷിഗല്ലയ്ക്ക് പ്രത്യേകിച്ച് മരുന്നില്ല.വൃത്തിഹീനമായ ഭക്ഷണം, മലിനജലം എന്നിവയിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. ഈച്ചകളിലൂടെ രോഗാണു ഭക്ഷണത്തിലേക്കും മറ്റും പകരും.വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.

thepoliticaleditor

കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ കഴിച്ച് കുട്ടി മരിച്ച സംഭവത്തിലും ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Spread the love
English Summary: shigella affected in Govt.Engineering College thrissur

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick