Categories
latest news

ക്രൂര സ്വേഛാധിപതിയുടെ മകനെ ഫിലിപ്പീന്‍സ്‌ തിരഞ്ഞെടുക്കുന്നു

ഫിലിപ്പീന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സ്വേഛാധിപതി ഫെര്‍ഡിനാന്റ്‌ മാര്‍ക്കോസിന്റെ പുത്രനെ ആ രാജ്യം പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ വിജയിപ്പിക്കുകയാണ്‌. ഫെര്‍ഡിനാന്റും ഭാര്യ ഇമെല്‍ഡ മാര്‍ക്കോസും ചേര്‍ന്ന്‌ പൊതുഖജനാവ്‌ കൊള്ളയടിച്ചതിന്‌ കണക്കില്ല. സ്വര്‍ണ ഷൂസുകള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന്‌ വിലപിടിപ്പുള്ള ഷൂ ശേഖരത്തിന്റെ പേരില്‍ ലോകത്താകെ ചര്‍ച്ചയായി മാറിയ വ്യക്തിയായിരുന്നു ഇമെല്‍ഡ മാര്‍ക്കോസ്‌.

ഫെര്‍ഡിനാന്റ മാര്‍ക്കോസും ഭാര്യ ഇമെല്‍ഡയും

എന്നാല്‍ അതെല്ലാം അനുയായികള്‍ വെളളപൂശി വെളുപ്പിക്കാന്‍ ശ്രമിച്ചതിന്റെ ഫലമാണ്‌ 36 വര്‍ഷത്തിനു ശേഷം മകന്‍ ഫെര്‍ഡിനാന്റ്‌ മാര്‍ക്കോസ്‌ ജൂനിയറിനെ പ്രസിഡണ്ടിന്റെ കസേരയിലിരുത്താനുള്ള വിധിക്കു പിന്നിലുള്ളത്‌.

thepoliticaleditor

അനൗദ്യോഗിക ഫലങ്ങൾ അനുസരിച്ച് ഫെർഡിനാൻഡ്മാർക്കോസ് ജൂനിയർ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. എതിരാളിയായ ലെനി റോബ്രെഡോയ്ക്ക് 28 ശതമാനം വോട്ട് ലഭിച്ചപ്പോൾ മാർക്കോസ് ഇതുവരെ 55.8 ശതമാനം വോട്ട് നേടിയിട്ടുണ്ട്. 64 കാരനായ മാർക്കോസ് ജൂനിയർ രാഷ്ട്രീയത്തിൽ പുതുമുഖമല്ല, വർഷങ്ങളായി തിരഞ്ഞെടുക്കപ്പെട്ട വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ച മാർക്കോസ് 2016ലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റോബ്രെഡോയോട് പരാജയപ്പെട്ടിരുന്നു.
മാർക്കോസ് ജൂനിയറിനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അദ്ദേഹത്തിന്റെ മകൾ സാറ ഡ്യൂട്ടേർട്ടെ വൻതോതിൽ വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

വോട്ടെണ്ണലിന്റെ അന്തിമ ഫലം അറിയാന്‍ ദിവസങ്ങള്‍ എടുക്കുമെന്നാണ്‌ സൂചന.

Spread the love
English Summary: Marcos junior poised to win presidency in philipense

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick