Categories
kerala

സ്ഥാനാർഥിയെ തങ്ങൾ ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനവർ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. മാധ്യമങ്ങളാണ്‌ പലതും പ്രഖ്യാപിക്കുന്നതെന്നും ഇ പി ജയരാജൻ ആരോപിച്ചു.

എന്തിനാണ്‌ മാധ്യമങ്ങൾക്ക്‌ ഇത്ര തിടുക്കം. സ്ഥാനാർഥിയെ ഞങ്ങൾ തീരുമാനിച്ചിട്ട്‌ നിങ്ങൾ കൊടുത്തുകൊള്ളൂ , അതിനെ വിമർശിച്ചുകൊള്ളൂ. എന്നാൽ ഞങ്ങൾ തീരുമാനിക്കാത്ത കാര്യം, ഞങ്ങൾ പറയാത്ത കാര്യം നിങ്ങൾ എന്തിനാണ്‌ ഞങ്ങളുടെ വായിൽ കുത്തികേറ്റുന്നതെന്നും ഇ പി ചോദിച്ചു. സ്‌ഥാനാർഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്നും ഇ പി അറിയിച്ചു.

thepoliticaleditor

സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നാണ് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞത്.വികസനവും ഇടതുരാഷ്ട്രീയവുമാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്.വിജയിച്ചുവരാന്‍ കഴിയുമെന്നുതന്നെയാണ് പാര്‍ട്ടി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കെ.എസ് അരുണ്‍കുമാറിന്റെ പേര് നിര്‍ദേശിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്‌.

Spread the love
English Summary: LDF didn't announced it's candidate yet says EP Jayarajan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick