Categories
kerala

എസ്‌ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകൾ : ഹൈക്കോടതി

എസ്ഡിപിഐയ്ക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ഗുരുതരമായ അക്രമങ്ങളിൽ ഏർപ്പെടുന്ന തീവ്ര വാദ സംഘടനകളാണെന്ന് കോടതി നിരീക്ഷിച്ചു. സഞ്ജിത്ത് വധക്കേസ് അന്വേഷണം സിബിഐയ്ക്ക് വിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.

എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന ഗുരുതരമായ പരാമർശങ്ങൾ ആണ് കോടതി ഉത്തരവിലുള്ളത്.
ഇരു സംഘടനകളും നിരോധിത സംഘടനകളല്ലെന്നും ഉത്തരവിൽ എടുത്ത് പറയുന്നു.

thepoliticaleditor

അതേ സമയം കേസ് സിബിഐക്ക്‌ വിടാൻ ജസ്റ്റിസ് ഹരിപാൽ വിസമ്മതിച്ചു. കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായ സാഹചര്യത്തിൽ കേസ് സിബിഐ ക്ക്‌ കൈമാറിയാൽ അന്വേഷണം നീണ്ട് പോകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

Spread the love
English Summary: kerala highcourt against SDPI and Popular front

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick