Categories
kerala

വെണ്ണല വിദ്വേഷ പ്രസംഗം: പി.സി.ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് ജാമ്യം. പരസ്യ പ്രസ്‍താവനകൾ പാടില്ലെന്ന് കോടതി നിർദേശിച്ചു.കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

മകനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുന്നുവെന്ന് പി സി ഹൈക്കടതിയില്‍ പറഞ്ഞു.ബന്ധുക്കളുടെ വീട്ടിൽ റെയിഡ് നടത്തുന്നു. പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം എടുത്താണ് പൊലീസ് കേസെടുത്തതെന്ന് പി സി കോടതിയിൽ ബോധിപ്പിച്ചു. പ്രസംഗം മുഴുവനായാണ് കേൾക്കേണ്ടത്.തിരുവനന്തപുരം കേസിൽ മജിസ്ട്രേറ്റ് നേരത്തെ ജാമ്യം നൽകി. അതിൻ്റെ വിരോധം ആണ് പോലീസിനെന്നും പിസിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

thepoliticaleditor

ക്ഷേത്രത്തിൽ പോയി ഹിന്ദുക്കളെ പറ്റി മോശം പറഞ്ഞാൽ മാത്രമേ കേസ് നിലനിൽക്കൂ എന്നും പിസിയുടെ അഭിഭാഷകന്‍ പറഞ്ഞു. സർക്കാരിന് വേണ്ടി ഡിജിപി ഹാജരായി. മറുപടിക്ക്‌ സമയം വേണമെന്ന് സംസ്ഥാന സർക്കാര്‍ ആവശ്യപ്പെട്ടു.

അത് വരെ ഇടക്കാല ഉത്തരവ് നൽകരുതെന്നും ‍ഡിജിപി ആവശ്യപ്പെട്ടു.

ഇനി ഒന്നും പറയില്ല എന്ന് ഉറപ്പുണ്ടോ എന്ന് കോടതി പി സി ജോർജിനോട് ചോദിച്ചു. 33 വർഷം ആയി എംഎൽഎയായിരുന്നു…നിയമത്തിൽ നിന്ന് ഒളിക്കില്ല . 72 വയസ്സ് ഉണ്ട്.പല അസുഖങ്ങൾ ഉണ്ടെന്നും പി സി ബോധിപ്പിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

എറണാകുളം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്.

തൃക്കാക്കരയിലെ വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ്‌ കേസ്‌.കേസിൽ ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതിന് പിന്നാലെ പി.സി ജോർജ് ഒളിവിൽ പോയിരുന്നു.

Spread the love
English Summary: high court grants anticipatory bail to PC george

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick