ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ പരാതി നൽകി സോളാർ പീഡനക്കേസ് പരാതിക്കാരി

സോളാർ പീഡനക്കേസിലെയും പി.സി.ജോർജിനെതിരായ പീഡനക്കേസിലെയും പരാതിക്കാരി, റിട്ട. ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ പരാതി നൽകി. പി.സി.ജോർജിന് ജാമ്യം ലഭിക്കാൻ കെമാൽ പാഷ ഇടപെട്ടെന്നും ജാമ്യം അനുവദിച്ച മജിസ്ട്രേറ്റുമായി കെമാൽ പാഷയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ഡിജിപിക്ക്‌ നൽകിയ പരാതിയിൽ ആരോപിക്കുന്നു. പി.സി.ജോർജിനു ജാമ്യം ലഭിച്ച ദിവസവും പിറ്റേന്നും കെമാൽ ...

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തു

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ജൂലൈ 2 ന് സോളാർ പീഡനക്കേസ് പരാതിക്കാരിയുടെ പീഡന പരാതിയിൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ പരാതിക്കാരിയുടെ പേര് പി സി ജോര്‍ജ് വെളിപ്പെടുത്തിയിരുന്നു. പീഡനപരാതിയില്‍...

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി : ചോദ്യം ചെയ്ത മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് പി.സി ജോർജ്

പീഡന പരാതിയിന്മേൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോകവേ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി പി.സി ജോർജ്. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് 'എന്നാൽ നിങ്ങളുടെ പേര് പറയാം' എന്നായിരുന്നു പിസി ജോർജിന്റെ മറുപടി. കൈരളി ടിവി റിപ്പോർട്ടർക്ക്‌ നേരെയാണ് മോശം പെരുമാറ്റമുണ്ടായത്. സോളാർ പീഡനക്കേസിലെ പരാതിക...

‘പിണറായി വിജയനെ വെടിവെച്ച് കൊല്ലണം’ : പിസി ജോർജിന്റെ അറസ്റ്റിൽ രൂക്ഷ പ്രതികരണവുമായി കുടുംബം

സോളാർ പീഡനക്കേസ് പരാതിക്കാരിയുടെ പീഡന പരാതിയെ തുടർന്ന് പിസി ജോർജിനെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പിസി ജോർജിന്റെ കുടുംബം. പീഡന പരാതി കെട്ടിച്ചമച്ചതാണെന്ന് പി.സി. ജോർജിന്റെ കുടുംബം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് നീക്കത്തിന് പിന്നിലെന്നും പി.സി. ജോർജിന്റെ ഭാര്യ ഉഷ ജോർജും മകൻ ഷോൺ ജോർജും മരുമകൾ പാർവതി ഷോണും ആരോപിക്കുന്നു. ...

പിസി ജോർജ് അറസ്റ്റിൽ…

സോളാർ പീഡനക്കേസ് പരാതിക്കാരി നൽകിയ പീഡന പരാതിയിൽ പി.സി. ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.പി.സി ജോർജിനെ കോടതിയിൽ ഹാജരാക്കും. സരിതയെ പീഡിപ്പിച്ചവർ റോഡിലൂടെ മാന്യമായി നടക്കുന്നു.സരിതയോട് മാന്യമായി പെരുമാറിയ ഏക രാഷ്ട്രീയ പ്രവർത്തകൻ താനാണെന്ന് സരിത തന്നെ പത്ര സമ്മേളനം നടത്തി പറഞ്ഞിട്ടുണ്ട്.പിണറായിയുടെ കാശു വാങ്ങി സരിത തന്നെ കള്ളക്കേസിൽ കുടുക്കുകയ...

പി.സി ജോർജിനെതിരെ പീഡന പരാതി ; അറസ്റ്റ് ഉടനുണ്ടായേക്കും

സോളര്‍ കേസ് പ്രതിയുടെ പീഡന പരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. പി.സി. ജോര്‍ജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. കഴിഞ്ഞ ഫെബ്രുവരി 10-ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്...

ഗൂഢാലോചനാ കേസിൽ പി.സി ജോർജിനെ ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ കെ.ടി.ജലീൽ നൽകിയ ഗൂഢാലോചന പരാതിയിയിൽ പി.സി. ജോർജിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് ചോദ്യംചെയ്യുക. കേസിൽ സ്വപ്ന സുരേഷും പി.സി. ജോർജുമാണ് പ്രതികൾ. വ്യാഴാഴ്ച ചോദ്യംചെയ്യലിന് എത്താനായിരുന്നു പി.സി. ജോർജിനോട്‌ ആദ്യം നിർദേശിച്ചിരു...

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പി.സി ജോർജ് സമ്മർദ്ദം ചെലുത്തി, സ്വപ്ന സുരേഷിന് നിയമ സഹായം നൽകുന്നതും പി.സി ജോർജ് : സരിത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സരിത എസ് നായർ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്. പി.സി ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും സംസാരിച്ചെന്നും സരിത മൊഴി ...

‘തിയതിയും സമയവും മുൻകൂട്ടി രേഖമൂലം അറിയിച്ചാൽ ഉപകാരം’ വിദ്വേഷ പ്രസംഗക്കേസിൽ പോലീസിന് പി.സി ജോർജിന്റെ കത്ത്…

വിദ്വേഷ പ്രസം​ഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് കാട്ടി പൊലീസിന് പി സി ജോർജിന്റെ കത്ത്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്കാണ് കത്ത് അയച്ചത്. ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായത് കൊണ്ടുമാണ് ചോദ്യം ചെയ്യലിന് വരാൻ വൈകിയതെന്ന് പി സി ജോർജ് നൽകിയ കത്തിൽ പറയുന്നു.സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ചാൽ ...

പി സി ജോർജിന് ജാമ്യം

വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രായം കണക്കിലെടുത്താണ് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തുടർച്ചയായി കസ്റ്റഡിയിൽ പാർപ്പിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വെണ്ണല മതവിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യവും ഹൈക്കോടതി അനുവദിച്ചു. കേസിൽ ബുധനാഴ്‌ച അറസ്റ്റിലായ പി.സി ജോർജിനെ സു...