• Home
  • kerala
  • പിതാവ് ബലാത്സംഗം ചെയ്യുന്ന വിഡീയോ ഒളിക്ക്യാമറയിൽ ചിത്രീകരിച്ച് മകൾ നീതി തേടി സമൂഹ മാധ്യങ്ങളിൽ പങ്കുവെച്ചു

പിതാവ് ബലാത്സംഗം ചെയ്യുന്ന വിഡീയോ ഒളിക്ക്യാമറയിൽ ചിത്രീകരിച്ച് മകൾ നീതി തേടി സമൂഹ മാധ്യങ്ങളിൽ പങ്കുവെച്ചു

സ്വന്തം മകളെ ബലാത്സംഗം ചെയ്ത കേസിൽ ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ 50 കാരനായ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് ബലാത്സംഗത്തിനിരയാക്കുന്ന ദൃശ്യങ്ങൾ പെൺകുട്ടി തന്നെയാണ് ചിത്രീകരിച്ച്,നീതി തേടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

പിതാവ് തന്നെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി 18 വയസ്സുകാരി മകൾ ആരോപിച്ചു. പിതാവിനെ ക്രൂരത തുറന്നുകാട്ടാൻ ഒളിക്യാമറ ഉപയോഗിച്ചാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പെൺകുട്ടി ചിത്രീകരിച്ചത്. വീഡിയോ വയറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി റോസെറ സബ്ഡിവിഷൻ ഡിഎസ്പി സഹിയാർ അക്തർ പറഞ്ഞു.
മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളെ തിരയുകയുയാണെന്നും. റെയ്ഡുകൾ നടക്കുന്നുണ്ടെന്നും ഡിഎസ്പി അറിയിച്ചു.
ആക്രമണത്തെ ഇരയുടെ അമ്മ എതിർത്തിരുന്നില്ലെന്നും സംഭവം പുറത്ത് വരാതിരിക്കാൻ അമ്മാവൻ സമ്മർദ്ദം ചെലുത്തിയിരുന്നതായും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *