Categories
latest news

ഷഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രി… തിരഞ്ഞെടുപ്പ് ഇമ്രാന്‍ഖാന്‍ ബഹിഷ്‌കരിച്ചു…കള്ളന്‍മാര്‍ക്കൊപ്പം ഇരിക്കില്ലെന്ന് ഖാന്‍

പുതിയ പാക് പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫിനെ പാക് പാര്‍ലമെന്റ് തിരഞ്ഞെടുത്തു. ഇന്ന് രാത്രി എട്ടു മണിക്ക് ഷഹബാസ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മൂന്നു വട്ടം പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്‍രെ സഹോദരനാണ് ഷഹബാസ് ഷെരീഫ്.

നവാസ് ഷെരീഫും ഷഹബാസ് ഷെരീഫും(file photo)

നവാസ് ഷെരീഫ് 2019-ല്‍ പുറത്തു വന്ന പാനമ പേപ്പേഴ്‌സ് വിവാദ അഴിമതിക്കുരുക്കില്‍ പെട്ട് പിടി കൊടുക്കാതിരിക്കാനായി ബ്രിട്ടനില്‍ താമസിക്കുകയാണ്. ചികില്‍സാര്‍ഥം എന്നാണ് പറഞ്ഞിരിക്കുന്നത്.

thepoliticaleditor

ഷഹബാസ് പ്രധാനമന്ത്രിയാകുന്നതോടെ നവാസ് ഉടനെ തിരിച്ചുവരുമെന്നാണ് സൂചന. ഈദ് കഴിഞ്ഞാലുടന്‍ നവാസിനെ തിരിച്ചെത്തിക്കാനാണ് പദ്ധതി.

വോട്ടെടുപ്പ് ഇമ്രാന്‍ ഖാന്‍ ബഹിഷ്‌കരിച്ചു. കള്ളന്‍മാര്‍ക്കൊപ്പം ഇരിക്കില്ലെന്ന് ഖാന്‍ പ്രസ്താവിച്ചു. തന്റെ പാര്‍ടിയിലെ അംഗങ്ങളോട് അസംബ്ലിയില്‍ നിന്നും രാജിവെക്കാന്‍ ഖാന്‍ ആവശ്യപ്പെട്ടതനുസരിച്ച് രാജി തുടങ്ങിയിരിക്കയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇമ്രാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ വലിയ മാറ്റമാണ് കാണാൻ കഴിയുന്നത്. പിസിബി ചെയർമാനും ഇമ്രാൻ ഖാന്റെ സുഹൃത്തുമായ റമീസ് രാജ സ്ഥാനം ഒഴിയുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദുബായിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ യോഗത്തിന് ശേഷം റമീസ് രാജ രാജി പ്രഖ്യാപിച്ചേക്കും.

Spread the love
English Summary: shahabas elected as new pak prime minister

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick