• Home
  • national
  • നരേന്ദ്ര മോദി 21 ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

നരേന്ദ്ര മോദി 21 ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 21 ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ചടങ്ങിൽ സ്മരണിക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി മോദി പുറത്തിറക്കും. സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400-ാം പ്രകാശ് പുരബ് (ജന്മവാർഷികം) ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400-ാം ജന്മ വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി. നാനൂറ്സിഖ് സംഗീതജ്ഞർ പങ്കെടുക്കുന്ന ‘ശബാദ് കീർത്തന’ പരിപാടിയും ഉണ്ട്.
ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുമായി സഹകരിച്ച് സാംസ്‌കാരിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇന്ത്യയുടെ വിവിധ ഭാഗത്തെയും വിദേശത്തുനിന്നുമുള്ള നിരവധി പ്രമുഖർ ആഘോഷങ്ങളുടെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *