Categories
alert

സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലും സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് : അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം !!!

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരിലും സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേര് തന്നെ ഉപയോഗിച്ചത്. 14 ലക്ഷം രൂപയാണ് കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുള്‍പ്പെടെ കാണിച്ച് വിശ്വസിപ്പിച്ച് തട്ടിയത്.

കുണ്ടറ സ്വദേശിയായ അധ്യാപികയ്ക്ക് ആദ്യം ലഭിച്ചത് വന്‍ തുക ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്നുള്ള സന്ദേശമായിരുന്നു. സംശയം തോന്നിയ അധ്യാപിക പക്ഷേ തിരിച്ച് സന്ദേശം അയച്ചു. സന്ദേശത്തിന് മറുപടിയായി അധ്യാപികയ്ക്ക് ലഭിച്ചത് ഡിജിപി അനില്‍കാന്തിന്റെ പേരിലുള്ള സന്ദേശം. സമ്മാന തുകയ്ക്ക് നികുതി അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടുമെന്നുമായിരുന്നു അറിയിപ്പ്. സന്ദേശം അയച്ച വാട്‌സ് ആപ് നമ്പറിന് ഡിജിപിയുടെ പ്രൊഫൈല്‍ ചിത്രം ആണ് ഉണ്ടായിരുന്നത്..

thepoliticaleditor

ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ആണെന്നും വ്യക്തമാക്കിയിരുന്നു. അധ്യാപിക സംശയം തീര്‍ക്കാന്‍ പൊലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ചത് ഡിജിപി ഡല്‍ഹിയിലേക്ക് പോയെന്ന മറുപടി ആയിരുന്നു . ഇതോടെ അധ്യാപികയ്ക്ക് വിശ്വാസമായി. തുടര്‍ന്നാണ് നികുതി എന്ന പേരില്‍ പലപ്പോഴായി അധ്യാപിക പണം നല്‍കിയത് . അസം സ്വദേശിയുടെ പേരിലുള്ള ഒരു നമ്പര്‍ ഉപയോഗിച്ചായിരുന്നു വ്യാജ വാട്‌സ് ആപ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് വിശ്വാസ്യത നേടിയതെന്ന് പിന്നീട് പോലീസ് ഹൈ ടെക് സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

. ഓണ്‍ലൈന്‍ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേര് തന്നെ ഉപയോഗിച്ചത്. 14 ലക്ഷം രൂപയാണ് കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുള്‍പ്പെടെ കാണിച്ച് വിശ്വസിപ്പിച്ച് തട്ടിയത്.

കുണ്ടറ സ്വദേശിയായ അധ്യാപികയ്ക്ക് ആദ്യം ലഭിച്ചത് വന്‍ തുക ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്നുള്ള സന്ദേശമായിരുന്നു. സംശയം തോന്നിയ അധ്യാപിക പക്ഷേ തിരിച്ച് സന്ദേശം അയച്ചു. സന്ദേശത്തിന് മറുപടിയായി അധ്യാപികയ്ക്ക് ലഭിച്ചത് ഡിജിപി അനില്‍കാന്തിന്റെ പേരിലുള്ള സന്ദേശം. സമ്മാന തുകയ്ക്ക് നികുതി അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടുമെന്നുമായിരുന്നു അറിയിപ്പ്. സന്ദേശം അയച്ച വാട്‌സ് ആപ് നമ്പറിന് ഡിജിപിയുടെ പ്രൊഫൈല്‍ ചിത്രം ആണ് ഉണ്ടായിരുന്നത്..

ഡിജിപിയുടെ പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ആണെന്നും വ്യക്തമാക്കിയിരുന്നു. അധ്യാപിക സംശയം തീര്‍ക്കാന്‍ പൊലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ചത് ഡിജിപി ഡല്‍ഹിയിലേക്ക് പോയെന്ന മറുപടി ആയിരുന്നു . ഇതോടെ അധ്യാപികയ്ക്ക് വിശ്വാസമായി. തുടര്‍ന്നാണ് നികുതി എന്ന പേരില്‍ പലപ്പോഴായി അധ്യാപിക പണം നല്‍കിയത് . അസം സ്വദേശിയുടെ പേരിലുള്ള ഒരു നമ്പര്‍ ഉപയോഗിച്ചായിരുന്നു വ്യാജ വാട്‌സ് ആപ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് വിശ്വാസ്യത നേടിയതെന്ന് പിന്നീട് പോലീസ് ഹൈ ടെക് സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Spread the love
English Summary: whatsapp message in the name of DGP teaqchers loses14 lakhs

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick