Categories
kerala

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 ന് ആരംഭിക്കും .. വിശദാംശങ്ങൾ

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 ന് ആരംഭിച്ച് ഏപ്രില്‍ 2 ന് അവസാനിക്കുമെന്നും ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി ഉണ്ടാവുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അടുത്ത അധ്യയന വർഷം ജൂണ്‍ 1 ന് തന്നെ ആരംഭിക്കും.സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തികള്‍ നടത്തും .

അടുത്ത വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും.അധ്യാപകര്‍ക്ക് മെയ് മാസത്തില്‍ പരിശീലനം.

thepoliticaleditor

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും.

പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 22 ന് അവസാനിക്കും.

പ്ലസ് വണ്‍/വി എച്ച് എസ് ഇ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെയായിരിക്കും.

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

പഠന വിടവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താന്‍ എന്‍ എസ് എസ് ഹയര്‍ സെക്കണ്ടറി നടത്തുന്ന ‘തെളിമ ‘പദ്ധതി വിദ്യാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

Spread the love
English Summary: education minister announces dates of examinations

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick