• Home
  • kerala
  • മലയാളി വ്ലോഗർ ദുബായിൽ മരിച്ച നിലയിൽ

മലയാളി വ്ലോഗർ ദുബായിൽ മരിച്ച നിലയിൽ

വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്നു (20) വിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയില്‍ എത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നു എന്ന പേരിൽ വ്ലോഗിങ് ആരംഭിച്ചത്.
ഫാഷൻ, ഭക്ഷണങ്ങൾ, സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു റിഫ.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

മലയാളി വ്ലോഗർ ദുബായിൽ മരിച്ച നിലയിൽ - The Political Editor