Categories
kerala

പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു…ലോക്കപ്പ് മർദനം എന്ന് ആരോപിച്ചു ബന്ധുക്കൾ

തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് മരിച്ചു. സ്ത്രീയെ ശല്യം ചെയ്ത കേസില്‍ തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്‌റ്റേഷനിലാണ് സംഭവം.

നെഞ്ചുവേദനയെത്തുടര്‍ന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ടായിരുന്നു സുരേഷ്‌കുമാര്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദമ്പതിമാരെ ആക്രമിച്ചെന്നതായിരുന്നു കേസ്. ലഹരി മരുന്നും മദ്യവും ഉപയോഗിച്ചതിനു ശേഷമായിരുന്നു ആക്രമണ സംഭവം. ജഡ്ജിക്കുന്നിലെത്തിയ കുടുംബത്തെ ഇവര്‍ തടഞ്ഞുവെച്ചു. ഒരു പെണ്‍കുട്ടിയുടെ ആഭരണം കവരാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. ലോക്കപ്പ് മര്‍ദനം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പോലീസ് മര്‍ദനമേറ്റതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

thepoliticaleditor
Spread the love
English Summary: Youth died in police custody in TVM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick