Categories
latest news

കര്‍ഫ്യൂ പിന്‍വലിച്ചു, വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ട്രെയിനും…വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകും

കീവ് നഗരത്തില്‍ തിങ്കളാഴ്ച വരെയായിരുന്ന കര്‍ഫ്യു പിന്‍വലിച്ചതോടെ കുടുങ്ങിക്കിടക്കുന്നഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അല്‍പം ആശ്വാസം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പടിഞ്ഞാറന്‍ ഉക്രെയിനിലെ സുരക്ഷിത സ്ഥാനത്തേക്ക് എത്തി നാട്ടിലേക്കു തിരിക്കാന്‍ പാകത്തില്‍ പ്രത്യേക ട്രെയിനുകളും ഉക്രെയിന്‍ റെയില്‍വേ ഏര്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി എല്ലാവര്‍ക്കും അറിയിപ്പു നല്‍കി.
ഇന്നും നാളെയുമായി 13 വിമാനങ്ങളില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയും അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് സ്‌പൈസ് ജറ്റിന്റെ വലിയ ബോയിങ് വിമാനവും ബുഡാപെസ്റ്റിലേക്ക് പ്രത്യേക സര്‍വ്വീസ് നടത്താന്‍ ധാരണയായിട്ടുണ്ട്.

Spread the love
English Summary: Ukraine running special trains for evacuation of Indian students

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick