Categories
latest news

രക്ഷാദൗത്യം വേഗം പോരെന്ന് വിമര്‍ശനം: ഏകോപിപ്പിക്കാന്‍ നാല് മന്ത്രിമാര്‍ ഉക്രെയിൻ അതിർത്തി രാജ്യങ്ങളിലേക്ക് പോകും

ഉക്രെയിനില്‍ ഇന്ത്യയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കാനായി നാല് കേന്ദ്രമന്ത്രിമാരെ ഉക്രെയിന്‍ അതിര്‍ത്തികളിലേക്ക് അയക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മന്ത്രിമാർ പോകുന്നത്.
ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ദൗത്യം ഫലപ്രദമാക്കാനായി പ്രധാനമന്ത്രി ഉന്നത തല യോഗം വിളിക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് വേഗം പോരെന്ന വിമർശനങ്ങളും പല ഭാഗത്തു നിന്നും ഉയർന്നിരുന്നു. ഇതോടെയാണ് ഉന്നതതലയോഗം പ്രധാനമന്ത്രി വിളിച്ചതും നാല് മന്ത്രിമാരെ യുക്രെയിനിലേക്ക് നേരിട്ട് അയക്കാൻ തീരുമാനിച്ചതും. മന്ത്രിമാരായ ഹര്‍ീദപ് പുരി, ജോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ.സിങ് എന്നിവരാണ് ഉക്രെയിന്‍ അതിര്‍ത്തിയിലേക്ക് രക്ഷാദൗത്യചുമതല വഹിച്ച് പോകുക. ഏകദേശം 16,000 വിദ്യാർത്ഥികൾ യുക്രെയിന്റെ പല ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഹെൽപ്പ് ലൈൻ നമ്പറുകൾ ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാതെ ഇന്ത്യൻ പൗരന്മാർ ഒരു അതിർത്തി പോസ്റ്റുകളിലേക്കും മാറരുതെന്നാണ് യുക്രെയിനിലെ ഇന്ത്യൻ എംബസി ശനിയാഴ്ച ട്വിറ്ററിൽ അറിയിച്ചത്.

Spread the love
English Summary: Four union ministers to Ukraine borders to coordinate rescue mission

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick