Categories
latest news

മധ്യസ്ഥത വഹിക്കാൻ ഇസ്രായേൽ ?

ബെലാറസില്‍ ഉക്രെയിന്‍-റഷ്യന്‍ പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വീണ്ടും മധ്യസ്ഥ ചര്‍ച്ചയ്‌ക്കായി സാധ്യത വര്‍ധിക്കുകയാണെന്ന്‌ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്ന ഇസ്രയേലിനെ മധ്യസ്ഥതയ്‌ക്ക്‌ ഉപയോഗിക്കാനാണ്‌ ശ്രമം. അമേരിക്കയുമായും റഷ്യയുമായും അടുത്ത സൗഹൃദമാണ്‌ ഇസ്രായേലിനുള്ളത്‌. റഷ്യയിലുള്ള വന്‍ ബിസിനസ്സുകാരില്‍ വലിയൊരു ഭാഗം യഹൂദരാണ്‌. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഏറ്റവും അധികം തവണ തുടര്‍ച്ചയായി സന്ദര്‍ശിച്ചിട്ടുള്ള വിദേശ രാജ്യവും റഷ്യ ആയിരുന്നു. അമേരിക്കയുമായി എല്ലാക്കാലത്തും അനുയായി ഭാവം ഉള്ള രാജ്യമാണ്‌ ഇസ്രായേല്‍ എന്നതും അനുകൂല ഘടകമാണ്‌.

ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഞായറാഴ്ച ചർച്ച നടത്തി. നേരത്തെ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും ബെന്നറ്റുമായി ചർച്ച നടത്തിയിരുന്നു. റഷ്യയ്ക്കും ഉക്രെയ്നുമിടയിൽ മധ്യസ്ഥത വഹിക്കാൻ സെലെൻസ്കി ബെന്നറ്റിനോട് ആവശ്യപ്പെട്ടു. മധ്യസ്ഥതയെക്കുറിച്ച് ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെങ്കിലും.

thepoliticaleditor
Spread the love
English Summary: Israel for mediation in russia- Ukraine war

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick