Categories
latest news

റഷ്യ രഹസ്യമാക്കി സൂക്ഷിക്കുന്ന കാര്യം ഉക്രെയിന്‍ പുറത്തുവിട്ടു…റഷ്യൻ സൈന്യത്തിന്റെ നാശക്കണക്ക്

ഉക്രെയിനില്‍ യുദ്ധം അഞ്ചാംദിനത്തിലേക്ക്‌ കടക്കുമ്പോള്‍ റഷ്യ രഹസ്യമാക്കി സൂക്ഷിക്കുന്ന ഒരു കാര്യം ഉക്രെയിന്‍ പുറത്തുവിടുകയാണ്‌. ഇതുവരെ 4,300 റഷ്യൻ സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യുക്രൈൻ അവകാശപ്പെട്ടു. 146 ടാങ്കുകളും 27 വിമാനങ്ങളും 26 ഹെലികോപ്റ്ററുകളും നശിപ്പിച്ചതായും പറഞ്ഞു.

ഉക്രൈൻ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് അഭയം തേടുന്നവരുടെ എണ്ണം ഒറ്റ ദിനം കൊണ്ട് ഏകദേശം ഇരട്ടിയായതായി യുഎൻ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു. ഞായറാഴ്ചയ്ക്ക് മുൻപ് വരെ രണ്ടു ലക്ഷം ആളുകൾ ഉക്രെയ്നിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. ഞായറാഴ്ചയോടെ മറ്റ് രാജ്യങ്ങളിൽ അഭയം പ്രാപിച്ചവരുടെ എണ്ണം 3 ലക്ഷത്തി 86,000 ആയി വർധിച്ചു- യു എൻ റിപ്പോർട്ട് പറയുന്നു.

thepoliticaleditor
Spread the love
English Summary: Ukraine says they distroyed thousands of Russian soldiers

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick