Categories
kerala

ആ രക്തത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കുന്ന ആറ് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മനംനൊന്ത് സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ.ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിലെ ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ.

ഫെബ്രുവരി രണ്ടിനാണ് പറവൂരിൽ മത്സ്യത്തൊഴിലാളിയായ സജീവൻ ആത്മഹത്യ ചെയ്തത്. ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മനംനൊന്തായിരുന്നു ആത്മഹത്യ.

thepoliticaleditor

ബാങ്ക് വായ്പ ലഭിക്കുന്നതിനായി ഭൂമി തരം മാറ്റി കിട്ടാൻ അപേക്ഷ നൽകിയ സജീവനെ കഴിഞ്ഞ ഒരു വർഷത്തോളമായി വിവിധ സർക്കാർ ഓഫിസുകൾ വട്ടം കറക്കുകയായിരുന്നു. ആധാരത്തിൽ ‘നിലം’ എന്നുള്ള 5 സെന്റ് ഭൂമി പുരയിടം ആക്കാനാണ് സജീവൻ ഓഫിസുകൾ കയറിയിറങ്ങിയത്.

Spread the love
English Summary: six revenue bureaucrats suspended related to the suicide of sajeevan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick