Categories
kerala

കെ എസ് ആർ ടി സി യിൽ ഇനി ഉച്ചത്തിലുള്ള പാട്ടുകളും വീഡിയോകളും അനുവദിക്കില്ല…

കെ എസ് ആർ ടി സി ബസുകളിൽ ഉച്ചത്തിലുള്ള മൊബൈൽ ഫോൺ ഇലക്ട്രോണിക് ഉപകരങ്ങളുടെ ഉപയോ​ഗ​വും, ശബ്ദ ചിത്രങ്ങൾ വീക്ഷിക്കുന്നതിനും നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർ പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

കെ എസ് ആർ ടി സി ബസുകളിൽ യാത്ര ചെയ്യുന്ന ചില യാത്രാക്കാർ അമിത ശബ്ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും, സഭ്യമല്ലാതെ സംസാരിക്കുന്നതും, അമിത ശബ്ദത്തിൽ വീഡിയോ, ഗാനങ്ങൾ എന്നിവ കേൾക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുണ്ടാകുന്നവെന്ന് നിരവധി പരാതികളാണ് വരുന്നത്.

thepoliticaleditor

എല്ലാത്തരം യാത്രക്കാരുടേയും താൽപര്യങ്ങൾ പരമാവധി സംരക്ഷിച്ച് കൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെ എസ് ആർ ടി സിയുടെ ശ്രമം. കൂടാതെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം ബസിനുള്ളിൽ യാത്രക്കാർ തമ്മിൽ അനാരോ​ഗ്യവും, അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെ എസ് ആർ ടി സി ഇത്തരത്തിലുള്ള ഉപയോ​ഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

നിരോധനം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. കൂടാതെ ബസിനുള്ളിൽ ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും, ഈ നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യുമെന്ന് കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർ അറിയിച്ചു.

Spread the love
English Summary: ksrtc bans loud songs and video inside bus

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick