Categories
kerala

കണ്ണൂർ വിസി നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു : സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ…

കണ്ണൂർ സാവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം ചട്ടപ്രകാരമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്, ഡിവിഷന്‍ ബെ

ഞ്ച് ശരിവച്ചു. പുനർ നിയമനം ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് ഹര്‍ജിക്കാര്‍ അറിയിച്ചത്.

thepoliticaleditor

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോക്ടര്‍ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചട്ടപ്രകാരമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അപ്പീല്‍ തള്ളിയത്.

ചാന്‍സലറുടെ അംഗീകാരത്തോടെ നടത്തിയ നിയമനത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.ആദ്യ നിയമനത്തിൽ സെര്‍ച്ച് കമ്മിറ്റി അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടുള്ളതിനാല്‍ പുനര്‍നിയമനത്തില്‍ ഇത് ആവര്‍ത്തിക്കേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ചിന്‍റെ വിലയിരുത്തല്‍ ഡിവിഷന്‍ ബെഞ്ചും ശരിവച്ചു.

പുനര്‍നിയമനമായതിനാല്‍ പ്രായപരിധി ബാധകമാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കിയത് ചട്ടലംഘനം ആണെന്ന് കാണിച്ച് സര്‍വകലാശാല സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്തും, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഡിവിഷൻ ബെഞ്ചും അപ്പീല്‍ തള്ളിയ സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി.

Spread the love
English Summary: Hoghcourt division bench approves Kannur VC's reappointment

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick