Categories
kerala

മേഘാലയയിൽ ഇനി കോൺഗ്രസിന് എംഎൽഎമാരില്ല

മേഘാലയയിൽ അവശേഷിച്ച 5 കോൺഗ്രസ് എംഎൽഎമാരും ബിജെപി പിന്തുണയുള്ള ഭരണ സഖ്യത്തിൽ ചേർന്നു

Spread the love

മേഘാലയയിലെ കോൺഗ്രസിൽ ആകെ ഉണ്ടായിരുന്ന 5 എംഎൽഎമാരും ഇന്ന് പാർട്ടി വിട്ട് മേഘാലയ ഡെമോക്രാറ്റിക് അലയൻസ് (എംഡിഎ) സർക്കാരിൽ ചേർന്നു. മണ്ഡലത്തിന്റെയും ജനങ്ങളുടെയും പ്രയോജനത്തിന് വേണ്ടിയാണ് കൂറുമാറ്റം എന്നാണ് എംഎൽഎമാർ പ്രതികരിച്ചത്. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി(എൻപിപി), ബിജെപി പിന്തുണയോടെയാണ് എംഡിഎ സഖ്യം നയിക്കുന്നത്.

60 അംഗ മേഘാലയ നിയമസഭയിൽ നവംബർ വരെ കോൺഗ്രസ് പ്രധാന പ്രതിപക്ഷമായിരുന്നു. എന്നാൽ മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയും മറ്റ് 11 എംഎൽഎമാരും തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ കോൺഗ്രസ് പാർട്ടിയിൽ അഞ്ച് എംഎൽഎമാർ മാത്രമായി.

thepoliticaleditor

ശേഷിച്ച എം‌എൽ‌എമാരായ എം അമ്പാരീൻ ലിംഗ്‌ദോ, പി‌ടി സോക്മി, മെയ്‌റൽ‌ബോൺ സിയെം, കിംഫ മാർ‌ബാനിയാങ്, മൊഹെന്ദ്രോ റാപ്‌സാംഗ് എന്നിവർ എംഡിഎ സർക്കാരിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇന്ന് മുഖ്യമന്ത്രിക്ക്‌ കൈമാറി.
തുടർന്ന് എംഎൽഎമാരെ സ്വീകരിച്ചതായി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു.

Spread the love
English Summary: congress MLAs joins MDA allies in meghalaya

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick