Categories
kerala

സിഐടിയു വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങാനെത്തിയ യുവാവിന് മര്‍ദ്ദനം : പോലീസ് ഒത്തുകളിക്കുന്നുവെന്ന് പരാതി

കണ്ണൂര്‍ മാതമംഗലത്ത് നോക്കുകൂലി നല്‍കാത്തതിന് സിഐടിയു വിലക്കിയ കടയില്‍ നിന്നും സാധനം വാങ്ങാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റതായി പരാതി. സാധനങ്ങള്‍ വാങ്ങാനെത്തിയ അഫ്‌സല്‍ എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും മര്‍ദ്ദിച്ച സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരേ നിസ്സാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന ആരോപണവുമായി അഫ്‌സല്‍ രംഗത്തു വന്നു. പോലീസ് ഒത്തുകളുക്കുകയാണെന്നും ഇയാള്‍ ആരോപിച്ചു.

ഇന്നലെ വൈകിട്ടാണ് സംഭവം.തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ അഫ്സലിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിരുന്നു.മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്തു. എന്നാല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന നിസ്സാര കുറ്റങ്ങള്‍ മാത്രം ചുമത്തി അക്രമികളുമായി പോലീസ് ഒത്തു കളിക്കുകയാണെന്നാണ് അഫ്‌സല്‍ പറയുന്നത്.

thepoliticaleditor

കഴിഞ്ഞ ഓഗസ്റ്റിലാണ് മാതമംഗലത്തെ ഹാര്‍ട്‌വെയര്‍ ഷോപ്പുടമകള്‍ കടയില്‍ സ്വന്തമായി സാധനങ്ങള്‍ ഇറക്കാനും കയറ്റാനുമുള്ള ഹൈക്കോടതി വിധി നേടിയത്. ഇതിന് ശേഷവും സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കടയിലെത്തി നോക്കുകൂലി ആവശ്യപ്പെടുകയും ഉടമകളെ മര്‍ദ്ദിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

തുടര്‍ന്ന് തൊഴില്‍ നിഷേധമെന്ന് ചൂണ്ടിക്കാട്ടി സി.ഐ.ടി.യു പ്രവര്‍ത്തകര്‍ കടയ്ക്കു മുന്നില്‍ മാസങ്ങളായി സമരം നടത്തുകയാണ്. സ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ സി. ഐ.ടി. യു പ്രവര്‍ത്തകര്‍ തടയുകയും മടക്കി അയക്കുകയും ചെയ്യുന്നതായി കടയുടമ പരാതിപ്പെട്ടിരുന്നു.

Spread the love
English Summary: CITU attacks youngster in kannur

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick