Categories
kerala

കോളേജ് തിരഞ്ഞെടുപ്പ് ; കണ്ണൂരിലെ കെ എസ് യു കോട്ടകൾ എസ്എഫ്ഐ തൂത്തു വാരി.. 46 ൽ 38

കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ് എഫ് ഐ വിജയ തരംഗം. പരമ്പരാഗത കെ എസ് യു കോട്ടകൾ ഇത്തവണ എസ്എഫ്ഐ ശെരിക്കും തൂത്തു വാരി. അതേ സമയം നിലവിൽ കെ എസ് യു യൂണിയൻ ഭരിക്കുന്ന 6 കോളേജുകളിൽ ഭരണം നിലനിർത്താനായെന്ന് കെ എസ് യു അവകാശപ്പെട്ടു.

വർഷങ്ങളായി കെ എസ് യു വിന്റെ കീഴിൽ ആയിരുന്ന കൂത്തുപറമ്പ് നിർമ്മലഗിരി, ഇരിട്ടി എം ജി, ആദ്യമായി അങ്ങാടിക്കടവ് ഡോൺ ബോസ്ക്കോ, ചെണ്ടയാട് എം ജി എന്നീ കോളേജുകളിൽ എസ്എഫ്ഐ വിജയിച്ചു.

thepoliticaleditor

സംഘടനാ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 46 കോളേജിൽ 38 കോളേജിലും എസ് എഫ് ഐ വിജയിച്ചു. കണ്ണൂരിൽ മാത്രം 51 സർവ്വകലാശാല കൗൺസിലർമാരെയാണ് എസ്എഫ് ഐ ക്ക് ലഭിച്ചത്.

കണ്ണൂർ കൃഷ്ണമേനോൻ വനിത, കണ്ണൂർ എസ് എൻ കോളേജ്, പയ്യന്നൂർ കോളേജ്, മാടായി കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റും തൂത്തുവാരി.

നാമനിർദേശ പട്ടിക സമർപ്പിച്ചപ്പോൾ തന്നെ 26 കോളേജുകളിൽ എസ് എഫ് ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ കണ്ണൂർ സ്വദേശിയായ ധീരജ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ അന്തരീക്ഷം എസ് എഫ് ഐ ക്ക് അനുകൂല സാഹചര്യമുണ്ടാക്കിയതായാണ് സൂചന. എസ്എഫ്ഐ ക്ക് ഇത് വരെ സീറ്റ്‌ ലഭിക്കാതിരുന്ന പല കോളേജുകളിലും ഇത്തവണ സീറ്റുകൾ ലഭിച്ചു എന്നത് ഇതിന്റെ സൂചനയാണ്.

ജില്ലയിൽ വൻ മുന്നേറ്റമെന്ന് കെ എസ് യു :

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കെ.എസ്.യുവിന് വൻ മുന്നേറ്റം.കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ ജില്ലയിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്‌.യുവിന് തിളക്കമാർന്ന വിജയം നേടാൻ സാധിച്ചതായി കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

കെ എസ് യുവിന്റെ നേതൃത്വത്തിൽ നിലവിൽ യൂണിയൻ ഭരിക്കുന്ന ആലക്കോട് മേരി മാതാ കോളേജ്,നവജ്യോതി കോളേജ് ചെറുപുഴ,പൈസക്കിരി ദേവ മാതാ കോളേജ്, വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ചെമ്പേരി,ഡോൺ ബോസ്കോ കോളേജ് ഇരിട്ടി ഉൾപ്പടെയുള്ള കോളേജുകളിൽ ഭരണം നിലനിർത്തിയപ്പോൾ മുട്ടന്നൂർ കോൺകോട് കോളേജ്,എം.എം നോളജ് ആർട്സ് &സയൻസ് കൊളേജ്,തുടങ്ങിയ ക്യാംപസുകൾ എസ്.എഫ്.ഐയിൽ നിന്ന് തിരിച്ച് പിടിക്കാനും സാധിച്ചു.കാരക്കുണ്ട് എം.എം നോളജ് കോളേജ് ആരംഭിച്ച കാലം മുതലുള്ള എസ്.എഫ്.ഐ യുടെ കുത്തക അവസാനിപ്പിച്ചാണ് മുഴുവൻ സീറ്റും നേടി കെ.എസ്.യു വിന്റെ ചരിത്ര വിജയം. കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ യൂണിയൻ ചെയർമാനായി കെ.എസ്.യുവിന്റെ അബിൻ ബിജു വിജയിച്ചു. ഇരിട്ടി എം.ജി കോളേജിൽ മാഗസിൻ എഡിറ്ററും അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് & സയൻസ് കോളേജിൽ ചെയർമാനും മാഗസിൻ എഡിറ്ററും,ഫൈൻ ആർട്സ് സെക്രട്ടറിയും കെ.എസ്.യു വിജയിച്ചു

Spread the love
English Summary: Stunning victory for SFI in college Union election

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick