Categories
latest news

കോവിഡ് ; ബൂസ്റ്റർ ഡോസ് ഇനി മൂക്കിലൂടെയും നൽകാം..

കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക്ക് വികസിപ്പിച്ച, മൂക്കിലൂടെ നല്‍കാവുന്ന വാക്സിന്റെ പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഐ) അനുമതി നല്‍കി.

കോവിഷീല്‍ഡോ കോവാക്‌സിനോ സ്വീകരിച്ചവര്‍ക്കായിരിക്കും ഈ ബൂസ്റ്റര്‍ഡോസ് നല്‍കുക. കോവിഷീല്‍ഡ് സ്വീകരിച്ച 2500 പേരിലും കോവാക്സിന്‍ സ്വീകരിച്ച 2500 പേരിലുമായി അയ്യായിരം പേരില്‍ വാക്സിന്‍ പരീക്ഷിക്കാനാണ് കമ്പനിയുടെ പദ്ധതി്.രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയായാല്‍ മാര്‍ച്ചോടെ നേസല്‍ ബൂസ്റ്റര്‍ വാക്‌സീന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

thepoliticaleditor
Spread the love
English Summary: Bharat biotech develops new nasal booster vaccine

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick