Categories
latest news

അഫ്ഗാനിൽ മുഴുക്കെ പട്ടിണി…വിശപ്പ്…അവയവങ്ങൾ വിലയ്ക്ക് വിറ്റ് ജനം

താലിബാൻ അധികാരത്തിൽ വന്നതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ കടുത്ത മാനുഷിക പ്രതിസന്ധികൾ തുടരുകയാണെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്‌പി).
വരൾച്ചയും പകർച്ചവ്യാധിയും അഫ്‌ഘാനിസ്ഥാന്റെ സാമ്പത്തിക തകർച്ചയും ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് ഡബ്ല്യുഎഫ്‌പി പറയുന്നു.
അതി ജീവനത്തിനായി സ്വന്തം അവയവങ്ങളും, കുട്ടികളെയും വരെ വിൽക്കാൻ അഫ്‌ഘാൻ ജനത നിർബന്ധിതരായിരിക്കുന്നു എന്നും ഡബ്ല്യുഎഫ്‌പി കൂട്ടി ചേർത്തു.

അഫ്‌ഘാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയും കൊടിയ പട്ടിണി അനുഭവിക്കുന്ന സാഹചര്യത്തിൽ സഹായങ്ങൾ ധൃതഗതിയിലാക്കാൻ ഡബ്ല്യുഎഫ്‌പി മേധാവി ഡേവിസ് ബേസ്ലി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
അഫ്‌ഘാനിസ്ഥാനിലെ 24 ദശലക്ഷം പേരടങ്ങുന്ന ജനത കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ബേസ്ലി വിദേശ മാധ്യമ ത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്വന്തം കുഞ്ഞിന് ഭക്ഷണം നൽകാനാകാതെ മറ്റൊരു കുടുംബത്തിന് നോക്കാൻ എല്പ്പിക്കേണ്ടി വന്ന അഫ്‌ഘാൻ സ്ത്രീയുടെ അനുഭവവും അദ്ദേഹം വെളിപ്പെടുത്തി.

thepoliticaleditor

യൂഎസ് പിന്മാറിയതിന് ശേഷം അന്താരാഷ്ട്ര ചാരിറ്റി
സംഘടനകളുടെ സഹായത്തിലാണ് രാജ്യത്തെ ജനത മുന്നോട്ട് പോകുന്നത്.

കോവിഡ് കാലത്ത്, 5.2 ബില്യൺ ഡോളറിന്റെ വളർച്ച ലോകത്തിലെ ശതകോടീശ്വരൻമാരുടെ ആസ്തിയിൽ രേഖപ്പെടുത്തുമ്പോൾ അതിൽ ഒരു ദിവസത്തെ മാത്രം വരുമാനം കൊണ്ട് അഫ്‌ഘാൻ ജനതയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്ന് ബേസ്ലി പറയുന്നു.

യുഎസ് സേനാ പിന്മാറ്റത്തിന് ശേഷം 2021 ഓഗസ്റ്റോടെയാണ് താലിബാൻ അഫ്‌ഘാനിസ്ഥാനിൽ അധികാരത്തിൽ വരുന്നത്. കടുത്ത യാഥാസ്ഥിതിക പശ്ചാത്തലമുള്ള താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം കടുത്ത പ്രതിസന്ധിയാണ് അഫ്ഘാനിസ്ഥാനിൽ. സ്ത്രീകളെ പൊതു സമൂഹത്തിൽ നിന്ന് വിലക്കിയത് തുടങ്ങി നിരവധി മനുഷ്യാവകാശ ലംഘന ഉത്തരവുകൾ അഫ്‌ഘാനിസ്ഥാനിൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനതീതമായി മത നിയമങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഭരണകൂടത്തിന് മുന്നിൽ അഫ്‌ഘാൻ ജനതയുടെ ഭാവി വലിയ ചോദ്യ ചിഹ്നമായി നിൽക്കുകയാണ്.

Spread the love
English Summary: severe famine strikes in afghanisthan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick