Categories
latest news

രാജ്യത്തെ ഭരണാധികാരികള്‍ പരക്കെ കൊവിഡ്‌ പോസിറ്റീവായി വരികയാണ്‌…

ഒമിക്രോണ്‍ ഉള്‍പ്പെടെ കൊവിഡ്‌ മൂന്നാംതരംഗം ഇന്ത്യയില്‍ അനുദിനം ശക്തി പ്രാപിച്ചു വരുന്നതിന്റെ സൂചനയായി, ഉന്നതരാഷ്ട്രീയക്കാരും കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുമായ ഒരു പാട്‌ പേര്‍ കൊവിഡ്‌ ബാധിതരായിക്കൊണ്ടിരിക്കുന്ന വാര്‍ത്തയാണ്‌ പുറത്തുവരുന്നത്‌. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്‌ ഉണ്ടായ മൊത്തം കേസുകള്‍ 1.93 ലക്ഷമാണ്‌.
കഴിഞ്ഞ ദിവസമാണ്‌ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌ പോസിറ്റീവായ കാര്യം അദ്ദേഹം അറിയിച്ചത്‌. ഇന്നലെ പ്രശസ്‌ത ഗായിക ലതാ മങ്കേഷ്‌കര്‍ കൊവിഡ്‌ ബാധിതയായി മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അവര്‍ക്ക്‌ ചെറിയ രോഗ ലക്ഷണങ്ങള്‍ ഉണ്ട്‌.

ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നദ്ദ

ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്ത, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്‌ റായി, ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍, പ്രതിരോധ സഹമന്ത്രി അജയ്‌ ഭട്ട്‌, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്‌, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ബി.ജെ.പി.യുടെ മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ തൃണമൂല്‍ നേതാവുമായ ബാബുല്‍ സുപ്രിയോ എന്നിവരെല്ലാം കൊവിഡിന്റെ പിടിയിലായിരിക്കയാണ്‌. ബാബുല്‍ സുപ്രിയോക്ക്‌ ഇത്‌ മൂന്നാം തവണയാണ്‌ കൊവിഡ്‌ പോസിറ്റീവാകുന്നത്‌. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാളിനും സമാജ്‌ വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ്‌ യാദവ്‌ എന്നിവര്‍ നേരത്തെ പോസിറ്റീവായിരുന്നു. അവര്‍ക്ക്‌ ഇപ്പോള്‍ രോഗം സുഖമായി.

thepoliticaleditor
Spread the love
English Summary: several national leaders tested covid positive

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick