Categories
kerala

ട്രെയിനിൽ ചവിട്ടേറ്റത്‌ കൂത്തുപറമ്പ് സ്വദേശി ഷമീറിന് എന്ന് പോലീസ്

മാവേലി എക്‌സ്പ്രസില്‍ എ.എസ്.ഐ.യുടെ മര്‍ദനത്തിനിരയായത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍(50) എന്ന ‘പൊന്നന്‍ ഷമീർ’ ആണെന്ന് പോലീസ്. എന്നാല്‍ ആളെ മനസ്സിലാക്കാതെ പോലീസ് ഇയാളെ ട്രയിനില്‍നിന്ന് ഇറക്കിവിട്ടിരുന്നു. ഷമീറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

കൂത്തുപറമ്പ് സ്വദേശിയായ പൊന്നന്‍ ഷമീർ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസമെന്നും പീഡനക്കേസിലടക്കം പ്രതിയാണെന്നും പോലീസ് പറയുന്നു. ഷമീറിനെതിരേ മാല പൊട്ടിക്കല്‍, ഭണ്ഡാര കവര്‍ച്ച തുടങ്ങിയ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ചില കേസുകളില്‍ ഇയാള്‍ നേരത്തെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

thepoliticaleditor
Spread the love
English Summary: police identifies the victim of train incident is shameer

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick