Categories
kerala

ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ ഓൺലൈൻ പഠനം ; മാർഗനിർദേശങ്ങൾ ഇങ്ങനെ…

കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടാൽ സ്കൂളുകൾ അടച്ചിടുന്നതിൽ പ്രധാനധ്യാപകന് തീരുമാനമെടുക്കാം.

Spread the love

കോവിഡ് തരംഗം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ ആയിരിക്കും. ഇതുമായി
ബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.

1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. 10,11,12 ക്ലാസുകള്‍ക്ക് ഓഫ് ലൈനായി തന്നെ തുടരും.

thepoliticaleditor

ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ സ്‌കൂളുകള്‍ അടയ്ക്കണമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു. ക്ലാസുകളിലോ സ്കൂളിലാകെയോ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടാൽ സ്കൂളുകൾ അടച്ചിടുന്നതിൽ പ്രധാനധ്യാപകന് തീരുമാനമെടുക്കാം. ക്ലാസുകൾ ഇല്ലെങ്കിലും സ്‌കൂള്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ സംവിധാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഓൺലൈൻ പഠനത്തിലെ വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തണം. രക്ഷിതാക്കളുമായും അധ്യാപകരും ആശയവിനിമയം നടത്തണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു.

രണ്ടാഴ്ചത്തേക്കാണ് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഇന്ന് നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ മാര്‍ഗരേഖ വീണ്ടും പരിശോധിക്കും.

Spread the love
English Summary: online classes starts in schools

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick