ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം ഇന്ത്യയിലും..

ഇന്ത്യയിൽ ആദ്യമായി ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം റിപ്പോർട്ട്‌ ചെയ്തു. തമിഴ്നാട്ടിലും തെലങ്കാനയിലുമായിട്ടാണ് ഓമിക്രോണിന്റെ ബിഎ.5, ബിഎ.4, എന്നീ വകഭേദങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. തമിഴ്നാട്ടിൽ 19 വയസ്സുകാരിയിലാണ് ബിഎ.4 വകഭേദം സ്ഥിരീകരിച്ചത്. പെൺകുട്ടി നേരിയ തോതിലുള്ള ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും വാക്‌സിൻ സ്വീകരിച്ചതാണെന്നും 'സാർസ് കോവ്-2 ജിനോമി...

കോവിഡ് : സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നു സർക്കാർ ….മൂന്നാം തരംഗത്തില്‍ വ്യത്യസ്തമായ പ്രതിരോധതന്ത്രം

ഒമിക്രോണിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവര്‍ മാത്രം ക്വാറന്റൈനില്‍ പോയാല്‍ മതിയെന്നും മന്ത്രി നിര്‍ദേശിച്ചു. മൂന്നാം തരംഗത്തില്‍ വ്യത്യസ്തമായ പ്രതിരോധതന്ത്രമാണ് കേരളം പി...

സി പി എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വെച്ചു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെയ്ക്കാൻ തീരുമാനിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയും പദയാത്രയുമെല്ലാം നേരത്തെ ഒഴിവാക്കിയിരുന്നു. തുടർന്നാണ് സമ്മേളനവും മാറ്റിവെയ്ക്കാൻ തീരുമാനിച്ചത്....

സിപിഎം തൃശൂർ, കാസർകോഡ് ജില്ലാ സമ്മേളനങ്ങൾ രണ്ട് ദിവസമായി വെട്ടിച്ചുരുക്കി…

ഇന്ന് ആരംഭിച്ച സി.പി.എം തൃശൂർ, കാസർകോഡ് ജില്ലാ സമ്മേളനങ്ങൾ രണ്ടു ദിവസമായി വെട്ടിച്ചുരുക്കി. ഞായറാഴ്ച ലോക് ഡൗണായതിനാൽ സമ്മേളനം ഉണ്ടായിരിക്കില്ല. ഇന്ന് മുതൽ 3 ദിവസമാണ് കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനങ്ങൾ തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് കാസർഗോഡ് ജില്ലാ സ...

ഞായറാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ; തീരുമാനങ്ങൾ ഇങ്ങനെ…

അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക് ഡൗണിന് സമാനമായ കടുത്ത നിയന്ത്രണം.തീവ്ര വ്യാപന മേഖലയിൽ വിവാഹത്തിന് 20 പേർ മാത്രം. മറ്റിടങ്ങളിൽ 50 പേർ.രോഗവ്യാപന തോത് അനുസരിച്ച് ജില്ലാ തലത്തിൽ നിയന്ത്രണം അതാത് കളക്ടർമാർക്ക് തീരുമാനിക്കാം.പന്ത്രണ്ടാം ക്ലാസ് വരെ സംസ്ഥാനത്ത്സ്കൂളുകൾ പൂർണമായി അടക്കാൻ തീരുമാനം. നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം. വാരാന്ത്യ ലോക്ഡൗണ്‍ ഏര...

പ്രതിദിന കോവിഡ് അരലക്ഷത്തിലേക്ക് ..

സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണി...

ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ ഓൺലൈൻ പഠനം ; മാർഗനിർദേശങ്ങൾ ഇങ്ങനെ…

കോവിഡ് തരംഗം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്ക് നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ ആയിരിക്കും. ഇതുമായിബന്ധപ്പെട്ട മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. 1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. 10,11,12 ക്ലാസുകള്‍ക്ക് ഓഫ് ലൈനായി തന്നെ തുടരും. ക്ലസ്റ്ററുകള്‍ ര...

ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ല ; ലോകാരോഗ്യ സംഘടന.

ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആവശ്യമില്ല, നിലവിലെ നടപടികള്‍ മതിയെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണും യാത്രാ നിരോധനവും പോലുള്ള നടപടികള്‍ ദോഷം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി റോഡ്രിക്കോ എച്ച്. ഒഫ്രിന്‍ പറയുന്നു. അതിനാല്‍, അപകടസാധ്യത അനുസരിച്ച് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താനുള...

ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ അതിവേഗ വ്യാപന ശേഷി… പ്രതിരോധിച്ചില്ലെങ്കില്‍ ആശുപത്രികള്‍ നിറയും-ലോകാരോഗ്യ സംഘടനാ ശാസ്‌ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന്‍

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നേരത്തെ വന്ന ഡെല്‍റ്റ വകഭേദത്തെക്കാള്‍ വേഗത്തില്‍ വ്യാപനത്തിന്‌ ശേഷിയുള്ളതാണെന്ന്‌ ലോകാരോഗ്യ സംഘടനാ ചീഫ്‌ സയന്റിസ്റ്റ്‌ ഡോ. സൗമ്യ സ്വാമിനാഥന്‍. ഡെൽറ്റ ഒന്ന് മുതൽ നാലു വരെ ആളുകളിലേക്ക് പടരുന്നിടത്ത്, ഒമിക്രോൺ ഒരാളിൽ നിന്ന് 10 പേരിലേക്ക് പടരുന്നു. വരും ദിവസങ്ങളിൽ ആശുപത്രികളുടെ ഭാരം വർധിച്ചേക്കുമെന്നും രോഗികളു...

ഇന്ത്യയിൽ ഇതുവരെ ഒമിക്രോണ്‍ 40 കേസുകള്‍…പാതിയും മഹാരാഷ്ട്രയിൽ

രാജ്യത്ത്‌ ഇതുവരെ കണ്ടെത്തിയത്‌ ഒമിക്രോണ്‍ വകഭേദത്തിന്റെ 40 കേസുകള്‍. കേരളത്തില്‍ സ്ഥിരീകരിച്ച ഒരു കേസ്‌ ഉള്‍പ്പെടെയാണിത്‌. മഹാരാഷ്ട്രയിലാണ്‌ ഏറ്റവും കൂടുതല്‍. ഇന്നലെ അവിടെ രണ്ട്‌ പുതിയ രോഗികള്‍ ഉണ്ടായി. ആകെ കേസുകളുടെ എണ്ണം 20 ആയി ഉയര്‍ന്നു. ഇന്ത്യയിലെ ആകെ ഒമിക്രോണ്‍ കേസുകളുടെ പാതിയും ഇപ്പോള്‍ മഹാരാഷ്ട്രയിലാണ്‌. ഞായറാഴ്ച, അഞ്ച് സംസ്ഥാനങ്ങള...