Categories
latest news

ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ല ; ലോകാരോഗ്യ സംഘടന.

ഇപ്പോഴുള്ള തരംഗം ഓമൈക്രോണ്‍ മൂലമാണെന്ന് കണ്ടെത്തല്‍.

Spread the love


ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആവശ്യമില്ല, നിലവിലെ നടപടികള്‍ മതിയെന്ന് ലോകാരോഗ്യ സംഘടന.

ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണും യാത്രാ നിരോധനവും പോലുള്ള നടപടികള്‍ ദോഷം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി റോഡ്രിക്കോ എച്ച്. ഒഫ്രിന്‍ പറയുന്നു. അതിനാല്‍, അപകടസാധ്യത അനുസരിച്ച് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തന്ത്രം ഉണ്ടാക്കണം. നിലവിലെ നടപടികള്‍ നിലവിലെ സാഹചര്യത്തില്‍ ഫലപ്രദമാണെന്ന് തെളിയിക്കുന്നുണ്ടെന്ന് ഓഫ്രിന്‍ പറഞ്ഞു. എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും കൃത്യമായി പാലിച്ചാല്‍ ലോക്ക് ഡൗണ്‍ ആവശ്യമായി വരില്ല എന്നും ഓഫ്രിന്‍ കൂട്ടിച്ചേര്‍ത്തു.

thepoliticaleditor

കണക്ക് പ്രകാരം രാജ്യത്ത് 2ലക്ഷത്തി 38,018 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്തെ മുഴുവന്‍ ആക്റ്റീവ് കേസുകളുടെ എണ്ണം 17 ലക്ഷത്തി 36, 628 ആയി. മരണം 4 ലക്ഷത്തി 86,761 ആയി ഉയര്‍ന്നു.

ഇപ്പോഴുള്ള തരംഗം ഓമൈക്രോണ്‍ മൂലമാണെന്ന് ആണ് വിദഗ്ധരുടെ കണ്ടെത്തല്‍.

‘ഇത് മറ്റൊരു വകഭേദമുള്ള അതേ വൈറസ്/രോഗമാണ്. നേരത്തെയുള്ള വകഭേദങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ഒമിക്രോണിനെ നേരിടാന്‍ ഇപ്പോഴും ശുപാര്‍ശ ചെയ്യപ്പെടുന്നു. ആരോഗ്യ സംവിധാനങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിനൊപ്പം പരിശോധന, രോഗനിര്‍ണയം, ചികിത്സ എന്നിവയും വാക്സിനേഷന്റെ വിപുലീകരണവും, അവശ്യമാണ്.കമ്മ്യൂണിറ്റി തലത്തിലുള്ള നിയന്ത്രണ നടപടികളും പാന്‍ഡെമിക്കിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായകമാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love
English Summary: India doesn't need complete lockdown-WHO

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick