Categories
kerala

ഡി വൈ എഫ് ഐ യുടേത് ഗുണ്ടാ രാജ് എന്ന് സി പി ഐ; ജനയുഗത്തിൽ വിമർശനം.

ഗുണ്ടകൾക്ക് ഡി വൈ എഫ് ഐ താവളമൊരുക്കുകയാണെന്നും ഡി വൈ എഫ് ഐ യുടേത് ഗുണ്ടാ രാജ് ആണെന്നും സി പി ഐ വിമർശനം. സി പി ഐ മുഖപത്രമായ ജനയുഗത്തിലാണ് വിമർശനം.കഴിഞ്ഞ ദിവസം കൊടുമണ്ണിൽ നടന്ന സിപിഎം-സിപി ഐ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഐ യുടെ പരാമർശം.

കൊടുമണ്ണിൽ കണ്ടത് ഫാസിസ്റ്റ് രീതിയാണെന്നും, ആക്രമണ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് ക്രിമിനൽ ഗുണ്ടാ സംഘങ്ങളുടെ രീതിയാണെന്നും ജനയുഗം വിമർശിച്ചു.

thepoliticaleditor

ആക്രമണത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് സ്വയം തിരുത്താൻ തയാറാവണമെന്നും മുഖ പ്രസംഗത്തിൽ പറയുന്നു. ഇത്തരം അക്രമങ്ങൾ എൽ ഡി എഫ് ഒറ്റപ്പെടുത്തണമെന്നും സി പി ഐ ആവശ്യപ്പെട്ടു.

പത്തനംതിട്ട ജില്ലയിലെ അങ്ങാടിക്കൽ തെക്ക് സഹകാരണ ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം, ഡി വൈ എഫ് ഐ പ്രവർത്തകർ സിപിഐ നേതാക്കളെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.കല്ലേറിലും സംഘർഷത്തിലും ഇരു പാർട്ടിക്കാർക്കും, കൊടുമൺ സിഐയ് ക്കും 2 പോലീസുകാർക്കും പരിക്കേറ്റിരുന്നു.

Spread the love
English Summary: CPI editorial against cpm

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick