Categories
kerala

അർദ്ധ രാത്രി സിറ്റിങ് നടത്തി വിധി പറഞ്ഞ് കേരള ഹൈക്കോടതി ചരിത്രം കുറിച്ചു…

കപ്പലിന് വെള്ളം നൽകിയ സ്വകാര്യ കമ്പനിക്ക് പണം നൽകാതെ തീരം വിടാനൊരുങ്ങിയ ചരക്ക് കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. അർദ്ധ രാത്രി സിറ്റിങ് നടത്തിയാണ് കൊച്ചി തുറമുഖത്തുള്ള എം വി ഓഷ്യൻ റൈസ് എന്ന ചരക്ക് കപ്പലിന്റെ യാത്ര ഹൈക്കോടതി തടഞ്ഞത്.കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ അർധരാത്രി സിറ്റിങ് നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത്.

കപ്പലിന് വെള്ളം നൽകിയ സ്വകാര്യ കമ്പനിക്ക് രണ്ടരകോടി രൂപയാണ് നൽകാനുണ്ടായിരുന്നത്. എന്നാൽ ഈ പണം നൽകാതെ ഇന്ന് രാവിലെ തുറമുഖം വിടാനായിരുന്നു നീക്കം. രണ്ടാഴ്ചക്കകം ഈ പണം അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവിട്ടത്. രണ്ടാഴ്ചക്കകം ഈ തുക ലഭിച്ചില്ലെങ്കിൽ കപ്പൽ ലേലം ചെയ്യുന്നതിനുള്ള നടപടിയിലേക്ക് ഹർജിക്കാരന് കടക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

thepoliticaleditor
Spread the love
English Summary: Kerala high court's first sitting at night for a case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick