• Home
  • kerala
  • മൂർഖന്റെ കടിയേറ്റ് വാവ സുരേഷ് ഗുരുതരാവസ്ഥയിൽ…

മൂർഖന്റെ കടിയേറ്റ് വാവ സുരേഷ് ഗുരുതരാവസ്ഥയിൽ…

കോട്ടയം ജില്ലയിലെ കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടയിൽ വാവാ സുരേഷിന് കടിയേറ്റു. ബോധരഹിതനായ വാവ സുരേഷിനെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകുന്നേരം നാലരയോടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

https://thepoliticaleditor.com/2022/01/cpm-considers-kt-jaleels-opinion-on-lokayuktha-as-personal-opinions-only/

പാമ്പിനെ പിടികൂടി ചാക്കിനുള്ളിൽ കയറ്റുന്നതിനിടെ വാവ സുരേഷിന്റെ തുടയിൽ പെട്ടെന്ന് പാമ്പ് കടിക്കുകയായിരുന്നു. പാമ്പിന്മേലുള്ള പിടി ഒരു നിമിഷം വിട്ടെങ്കിലും പാന്റ് മുകളിലോട്ട് ഉയർത്തി വെച്ച് വീണ്ടും പാമ്പിനെ പിടികൂടി ചാക്കിനുള്ളിൽ ആക്കുന്നത് വീഡിയോ ദൃശ്യത്തിൽ കാണാം.

തുടർന്ന് ബോധരഹിതനായ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ക്രിട്ടിക്കൽ കെയർ യുണിറ്റിലും പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *