• Home
  • latest news
  • പതിനഞ്ച് ദിവസത്തിനുള്ളില്‍ വാദം പൂര്‍ത്തിയാക്കി പീഡനക്കേസ് പ്രതിക്ക് വധ ശിക്ഷ വിധിച്ചു!!

പതിനഞ്ച് ദിവസത്തിനുള്ളില്‍ വാദം പൂര്‍ത്തിയാക്കി പീഡനക്കേസ് പ്രതിക്ക് വധ ശിക്ഷ വിധിച്ചു!!

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച നാല്‍പ്പത്തിയെട്ടുകാരനെ വധശിക്ഷയ്ക്ക് വിധിച്ച് പോക്‌സോ കോടതി.

ബീഹാറിലെ അരാറിയയിലെ പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് പതിനഞ്ച് ദിവസം കൊണ്ട് കേസിലെ വാദം പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് പുറമേ 10,000 രൂപ പിഴയും 10 ലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരവും കോടതി വിധിച്ചു.

കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തു. ജനുവരി പന്ത്രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥ കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചു. തുടര്‍ന്ന്, കോടതി അതിവേഗം വിചാരണ പൂര്‍ത്തിയാക്കി ജനുവരി 27 ന് വധശിക്ഷ വിധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *