Categories
latest news

കര്‍ഷകരെ ഖലിസ്ഥാന്‍ തീവ്രവാദികളെന്നാക്ഷേപിച്ച നടി കങ്കണ പഞ്ചാബില്‍ നേരിട്ടത് കടുത്ത പ്രതിഷേധം

പഞ്ചാബിലെത്തിയ നടി കങ്കണ റണൗട്ടിനെതിരെ കര്‍ഷകരുടെ പ്രതിഷേധം. കിറാത്പൂര്‍ സാഹിബിലെത്തിയ കങ്കണയുടെ കാര്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കര്‍ഷകര്‍ തടഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്ത കര്‍ഷകരെ ഖിലസ്ഥാന്‍ തീവ്രവാദികളെന്നു സൂചിപ്പിച്ച് കങ്കണ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തന്റെ കാര്‍ തടഞ്ഞുവെച്ചതിന്റെ വീഡിയോ കങ്കണ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയും വീണ്ടും കര്‍ഷകര്‍ എന്നവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍ എന്ന് പ്രതിഷേധക്കാരെ വിശേഷിപ്പിക്കുകയും ചെയ്തു. ‘ഇവിടെ കർഷകർ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകൾ എന്നെ വളഞ്ഞിരിക്കുന്നു. അവർ എന്നെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആൾക്കൂട്ടം പരസ്യമായി മർദിക്കുകയാണ്. എന്നോടൊപ്പം സുരക്ഷാ ജീവനക്കാർ ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. ഇവിടുത്തെ സാഹചര്യം അവിശ്വസനീയമാണ്. ഞാൻ ഒരു രാഷ്ട്രീയക്കാരിയാണോ? എന്താണ് ഇങ്ങനെ പെരുമാറുന്നത്?– കങ്കണ എഴുതി. പിന്നീട് പ്രതിഷേധ സംഘത്തിലെ സ്ത്രീകള്‍ ഇടപെട്ട് കങ്കണയുമായി സംസാരിച്ചതിനെ തുടര്‍ന്ന് നടിയെ പോകാന്‍ അനുവദിച്ചു. പൊലീസും അര്‍ധസൈനികരും സ്ഥലത്തെത്തി രംഗം ശാന്തമാക്കി.

Spread the love
English Summary: strong protest against kangana ranaut in panjab

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick