Categories
kerala

ഇന്ത്യൻ ന്യൂസ് റൂമുകളെ അരാഷ്ട്രീയ ഭൂതം പിടികൂടിയിരിക്കുന്നു, നിഷ്ക്രിയമായി പോക്രിത്തരം റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് മടിയില്ല-ആർ രാജഗോപാൽ

ഇന്ത്യയിലെ ന്യൂസ് റൂമുകളെ ഒരു പിശാച് പിടികൂടിയിരിക്കുന്നു എന്നും മുഖ്യധാരാ മാധ്യമങ്ങൾ
വിശ്വാസ്യതയുടെ പ്രതിസന്ധി ഘട്ടത്തെയാണ് അഭിമുഖീകരിക്കുന്നത് എന്നും പ്രശസ്ത മാധ്യമ പ്രവർത്തകനും ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്ററുമായ എഡിറ്റർ ആർ രാജഗോപാൽ പറഞ്ഞു. എ ഐ വൈ എഫ്
ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദൃശ്യ മാധ്യമങ്ങളുടെ നിയന്ത്രണം കുത്തകകൾ ഏറ്റെടുത്തുകഴിഞ്ഞു.
ന്യൂസ് റൂമുകളെ അരാഷ്ട്രീയ ഭൂതം പിടികൂടിയിരിക്കുന്നു. ന്യൂസ് റൂമുകൾക്ക് ഇന്ത്യയുടെ നിർണായകമായ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ നിർണായക പ്രതികരണം നടത്താനാവും എന്നോർക്കണം.
1980 -90 കളിൽ മധ്യവർഗ്ഗ മാധ്യമങ്ങൾ രാഷ്ട്രീയത്തെ വൃത്തികെട്ട ഒരു വാക്ക് ആക്കി മാറ്റി. അരാഷ്ട്രീയത എന്നുപറയുന്നത് പത്രപ്രവർത്തനത്തിന് യോഗ്യതയായി മാറി. അതുകൊണ്ടുതന്നെ നിഷ്ക്രിയമായി പോക്രിത്തരങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് കഴിയുന്നു. രാജാവ് നഗ്നനാണ് എന്ന് പറയാൻ മാധ്യമങ്ങൾക്ക് ആവുന്നില്ല. എഐവൈഎഫ് പോലുള്ള യുവജന സംഘടനകൾക്ക് രാഷ്ട്രീയം കൊണ്ട് സമൂഹത്തെ പരിപോഷിപ്പിക്കാൻ ആവും . വിയോജിപ്പിൽ നിന്നും സംവാദത്തിൽ നിന്നുമാണ്
തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങുന്നത്
മതതീവ്രവാദം മാത്രമാണ് നരേന്ദ്രമോദിയുടെ നേട്ടം. ചൈന അതിർത്തി കടന്നപ്പോൾ പോലും നരേന്ദ്രമോദി കടന്നില്ല എന്ന് വിളിച്ചു പറഞ്ഞു. യുവജന സംഘടനകൾ തിരുത്തൽ ശക്തിയായി മാറേണ്ടിയിരിക്കുന്നു എന്നും ആർ രാജഗോപാൽ പറഞ്ഞു സംസ്ഥാന പ്രസിഡൻറ് ആർ സജിലാൽ അധ്യക്ഷത വഹിച്ചു ദേശീയ പ്രസിഡൻറ് ഓഫ് അഫ്താബ് അലം ഖാൻ , ജന സെക്രട്ടറി ആർ തിരുമല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സത്യൻ മൊകേരി, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, എഐവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് കക്കത്ത്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു

Spread the love
English Summary: indian media rooms trasformed as anarchist playa grounds says the telegraph editor r rajagopal

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick