Categories
kerala

സന്ദീപ്കുമാറിന്റെ കൊല : മൂന്ന് പേർ പൊലീസ് പിടിയിൽ

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ഇന്നലെ രാത്രി എട്ടു മണിക്ക്സി പി എം പെരിങ്ങര ലോക്കൽ സെക്രട്ടറി ചാത്തങ്കരി പുത്തൻ പറമ്പിൽ സന്ദീപ്കുമാർ(36) കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിൽ. തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു എന്നിവരാണ് പിടിയിലായത്. സന്ദീപ് താമസിക്കുന്ന പ്രദേശം നേരത്തെ ബി.ജെ.പി- ആര്‍.എസ്.എസ് സ്വാധീന മേഖലയായിരുന്നു. എന്നാല്‍ സന്ദീപിന്റെ നേതൃത്വത്തിൽ പാര്‍ട്ടി അവിടെ ശക്തിപ്പെട്ടു.

ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ആലപ്പുഴയിലെ കരുവാറ്റയിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. നെഞ്ചിലും പുറത്തുമായി പതിനൊന്ന് കുത്തുകളാണ് ശരീരത്തിലുളളത്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് സന്ദീപ് മരിച്ചു. പോസ്റ്റ്‌മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ.

thepoliticaleditor
Spread the love
English Summary: sandeepkumar murder three acused detained

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick