Categories
latest news

സെക്‌സോ ഫുഡോ…ഏതാണ്‌ ചോയ്‌സ്‌? നടി സാമന്തയുടെ മറുപടി വീഡിയോ വൈറലായി

തെലുങ്കു താരം നാഗചൈതന്യയുമായി വിവാഹമോചനം നേടാന്‍ ഉഭയസമ്മതപ്രകാരം നടപടികളിലേക്കു നീങ്ങിയിരിക്കുന്ന തെന്നിന്ത്യന്‍ നടി സാമന്ത പ്രഭുവിന്റെ ഒരു കൊച്ചു വീഡിയോ സംഭാഷണം സമൂഹമാധ്യമത്തില്‍ വൈറലായിരിക്കയാണ്‌. നാഗചൈതന്യയുമായി പിരിയുന്ന സാമന്ത ഇപ്പോള്‍ കരിയറില്‍ കൂടുതല്‍ തിളക്കമുള്ള സ്വാതന്ത്ര്യത്തോടെയുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ്‌ 2017-ല്‍ ചിത്രീകരിച്ച വീഡിയോ വന്‍ പ്രചാരത്തിലായിരിക്കുന്നത്‌.

സെക്‌സാണോ ഫുഡ്‌ ആണോ രണ്ടിലൊന്നില്‍ ഏതാണ്‌ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന്‌ പൊട്ടിച്ചിരിച്ചുകൊണ്ട്‌ ആദ്യം എനിക്ക്‌ തിരഞ്ഞെടുക്കാന്‍ പറ്റില്ല എന്നു പറഞ്ഞ്‌ ഒരു നിമിഷത്തിനു ശേഷം സെക്‌സ്‌ ആണ്‌ തിരഞ്ഞെടുക്കുക എന്നു പറയുന്നു. കാരണം “ഏതു ദിവസവും എനിക്ക്‌(ലൈംഗികമായി) വിശക്കാം”എന്നാണ്‌ പൊട്ടിച്ചിരിച്ചു കൊണ്ട്‌ സാമന്ത പറയുന്നത്‌. ഈ സംഭാഷണമാണ്‌ ഇപ്പോള്‍ പ്രചരിക്കുന്നത്‌.

thepoliticaleditor
Spread the love
English Summary: answer of actress samantha to the question asking choice between sex and food goes viral

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick