Categories
latest news

കർഷകർക്കെതിരെ ചുമത്തിയ കേസുകൾ,വൈദ്യുതി : കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം കര്‍ഷക നേതാവിനെ അറിയിച്ചു

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്ത കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭാരതീയ കിസാൻ യൂണിയൻ നേതാവ് യുധ്വീർ സിങ്ങുമായി ശനിയാഴ്ച ഫോണിൽ സംസാരിച്ചു. വൈദ്യുതി ഭേദഗതി ബിൽ സർക്കാർ നടപ്പാക്കില്ലെന്നും ഉറപ്പുനൽകിയിട്ടുണ്ട്. കർഷകർക്ക് എംഎസ്പിയുടെ ആനുകൂല്യം എങ്ങനെ ലഭിക്കുമെന്ന് ചർച്ച ചെയ്യാൻ യുണൈറ്റഡ് കിസാൻ മോർച്ച രുപീകരിച്ച സമിതി ഞായർ-തിങ്കൾ ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ചർച്ച നടത്തിയേക്കും.

Spread the love
English Summary: amit shah made telephonic disscussion with farmer leader

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick