Categories
exclusive

മഹാമാരിക്കിടയിലും സൂപ്പര്‍ താരങ്ങളുടെ വന്‍ ചിത്രങ്ങള്‍…മരക്കാര്‍, മാസ്റ്റര്‍, ജയ്‌ഭീം തകര്‍ത്തത്‌ മുന്‍കാല റെക്കോര്‍ഡുകള്‍

കൊവിഡ് 19 മൂലം കോടികളുടെ നഷ്ടം നേരിട്ട വിനോദ വ്യവസായം വീണ്ടും ട്രാക്കിൽ എത്തിത്തുടങ്ങി. മഹാമാരിക്കിടയിലും ഈ വർഷംസൂപ്പർ താരങ്ങളുടെ നിരവധി വമ്പൻ ബഡ്ജറ്റ് സിനിമകൾ പുറത്തിറങ്ങി, അവ പ്രേക്ഷകരെ രസിപ്പിച്ചു എന്ന് മാത്രമല്ല പല മുൻ കാല റെക്കോർഡുകളും തകർക്കുകയും ചെയ്തു.

മരക്കാർ റിലീസിന് മുമ്പ് 100 കോടി നേടി

സൂപ്പർ സ്റ്റാർ മോഹൻലാൽ ചിത്രം “മരക്കാർ- അറബിക്കടലിന്റെ സിംഹം” റിലീസിന് മുമ്പ് തന്നെ പ്രീ ബുക്കിംഗിൽ നിന്ന് 100 കോടിയോളം ബിസിനസ് നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി മാറി. രാജ്യത്തുടനീളമുള്ള 4100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇതിനകം 16000 ഷോകൾ ബുക്ക് ചെയ്തിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം ഇന്ത്യയിലെ വമ്പൻ താര നിരയുണ്ട് . സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, അശോക് സിൽവൻ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, നെടുമുടി വേണു, സിദ്ദിഖി, മുകേഷ്, പ്രണവ് മോഹൻലാൽ, ജയ് ജെ, ജക്രിത്സ് മാക്സ് കാവൻഹാം എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

thepoliticaleditor

‘ജയ് ഭീം’ തകർത്ത റെക്കോർഡ്

1994-ൽ ഇറങ്ങിയ “ദി ഷോഷാങ്ക് റിഡംപ്ഷൻ” ആയിരുന്നു ലോകത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഇന്റര്‍നെറ്റ്‌ മൂവി ഡാറ്റാ ബേസ്‌ റേറ്റിംഗിന്റെ ( IMDB) റെക്കോർഡ് സ്വന്തമാക്കിയ സിനിമ. എന്നാൽ സൂര്യയുടെ “ജയ് ഭീം” ഈ റെക്കോർഡ് തകർത്തു. “ദി ഷൗഷാങ്ക് റിഡംപ്ഷൻ”-നു 9.3 റേറ്റിംഗ് കിട്ടിയെങ്കിൽ 9.6 സ്കോർ ചെയ്ത് ജയ് ഭീം ആ റെക്കോർഡ് തകർത്തു. നവംബർ 2 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സിനിമ ഒരു പാട് സാമൂഹിക രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്തി ചർച്ചയായി. മലയാളം ഉൾപ്പെടെ അര ഡസൻ ഭാഷകളിൽ ഈ സിനിമ ഇറങ്ങിയിരുന്നു.

തീയേറ്റർ പ്രവേശനം 50 ശതമാനം ആയിട്ടും ‘മാസ്റ്റർ’ നേടിയത് 42 കോടി

കൊറോണയുടെ രണ്ടാം തരംഗത്തിനിടയിൽ റിലീസ് ചെയ്ത വിജയ് തമിഴ് ചിത്രം മാസ്റ്റർ, വരുമാനത്തിന്റെ നിരവധി റെക്കോർഡുകൾ തകർത്തു. രാജ്യത്തെ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ 50 ശതമാനം ഒക്യുപെൻസിയോടെ തിയേറ്ററുകൾ തുറന്നപ്പോഴാണ് ചിത്രം റിലീസ് ചെയ്തത്. പകുതിയോളം ഒക്യുപെൻസിയും സ്ക്രീനുകളുടെ എണ്ണവും കുറവാണെങ്കിലും ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷൻ 42 കോടിയായിരുന്നു.

100 ശതമാനം ഒക്യുപൻസിയോടെയാണ് ഈ ചിത്രം പുറത്തിറങ്ങിയിരുന്നതെങ്കിൽ ബാഹുബലി, 2.0, വാർ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഓപ്പണിംഗ് കളക്ഷൻ എന്ന റെക്കോർഡ് ഈ ചിത്രത്തിന് തകർക്കാൻ കഴിയുമായിരുന്നു എന്ന് സിനിമാ രംഗത്തുള്ളവർ പറയുന്നു. കൊറോണ കാലഘട്ടത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ ചിത്രമായിരുന്നു മാസ്റ്റർ.

ഏറ്റവും കൂടുതൽ സ്‌ക്രീൻ റിലീസ് ചെയ്ത റെക്കോർഡുമായി ‘സൂര്യവംശി’

ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ ചിത്രം സൂര്യവംശി നവംബർ 5 ന് രാജ്യവ്യാപകമായി റിലീസ് ചെയ്തു. രാജ്യത്ത് 4100 സ്‌ക്രീനുകളിലും മറ്റ് 66 രാജ്യങ്ങളിലായി 1300 സ്‌ക്രീനുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. ഇതോടെ ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന റെക്കോർഡാണ് ചിത്രം സ്വന്തമാക്കിയത്.

‘അത്രംഗി റെ’ ഡിജിറ്റൽ അവകാശം വിറ്റത് 200 കോടിക്ക്

അക്ഷയ് കുമാർ, സാറാ അലി ഖാൻ, ധനുഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം റിലീസിന് മുമ്പ് തന്നെ വരുമാന റെക്കോർഡുകൾ തകർത്തു. 200 കോടി രൂപയ്ക്ക് ഡിജിറ്റൽ അവകാശം നേടിയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഡിസംബർ 24 ന് ചിത്രം റിലീസ് ചെയ്യും.

Spread the love
English Summary: super star movies during covid pandemic period marked great succes

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick