Categories
latest news

സിദ്ദുവിന്റെ വാശി ജയിച്ചു…പഞ്ചാബിൽ അഡ്വക്കറ്റ്‌ ജനറലിനെ മാറ്റി, ഡി.ജി.പി.യും തെറിക്കും

സംസ്ഥാന പാർട്ടി അധ്യക്ഷൻ നവജ്യോത് സിദ്ദുവിന്റെ സമ്മർദ്ദത്തിന് വഴങ്ങി പഞ്ചാബിലെ കോൺഗ്രസ് സർക്കാർ. പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ സ്ഥാനത്തു നിന്നും എപിഎസ് ഡിയോളിന്റെ രാജി സ്വീകരിച്ചു. നാളെ പഞ്ചാബിൽ പുതിയ എ.ജിയെ നിയമിക്കും. ഡിജിപി ഇഖ്ബാൽപ്രീത് സഹോതയെയും നീക്കും. ചൊവ്വാഴ്ചത്തെ മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ചരൺജിത് ചന്നി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിദ്ദുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അഡ്വക്കറ്റ്‌ ജനറലിനെയും സംസ്ഥാന പൊലീസ്‌ മേധാവിയെയും നീക്കണമെന്നത്‌ സിദ്ദുവിന്റെ നിര്‍ബന്ധമായിരുന്നു. ഇതിന്‌ ആദ്യം വഴങ്ങാതിരുന്നതിനെ തുടര്‍ന്ന്‌ മുഖ്യമന്ത്രി ചരണ്‍ജിത്‌ സിങ്‌ ചന്നിയുമായി പരസ്യമായി തന്നെ സിദ്ദു ഭിന്നത പ്രകടിപ്പിക്കുകയും കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്‌തിരുന്നു. ഹൈക്കമാന്‍ഡ്‌ ഇടപെട്ടാണ്‌ രാജി പിന്‍വലിപ്പിച്ചത്‌. എന്നാല്‍ രാജി പിന്‍വലിച്ചതിനു പിന്നാലെ സിദ്ദു വാര്‍ത്താ സമ്മേളനം നടത്തി നേരത്തെ പറഞ്ഞ തന്റെ ആവശ്യങ്ങള്‍ പരസ്യമായി ഉയര്‍ത്തിയിരുന്നു. ഒടുവില്‍ സിദ്ദുവിന്റെ വാശിക്കു മുന്നില്‍ ചന്നി വഴങ്ങിയിരിക്കയാണ്‌.
എജിയെയും ഡിജിപിയെയും മാറ്റണമെന്ന നിർബന്ധം സഫലമായതോടെ, മുഖ്യമന്ത്രി ചന്നിക്കും സർക്കാരിനും 110 ശതമാനം സഹകരണം നൽകുമെന്ന് നവജ്യോത് സിദ്ദു പറഞ്ഞു.

Spread the love
English Summary: victory for siddu, govt removed advocate general of panjab

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick