Categories
latest news

യുഎസിൽ ക്രിസ്മസ് പരേഡിലേക്ക് കാർ പാഞ്ഞു കയറി 5 പേർ മരിച്ചു, നിരവധി കുട്ടികൾക്ക് പരിക്ക്

യുഎസിൽ, വിസ്കോൺസിനിലെ വൗകെഷ നഗരത്തിൽ, ഞായറാഴ്ച, ക്രിസ്മസ് പരേഡിൽ പങ്കെടുത്ത ആളുകൾക്കിടയിലേക്ക് എസ്‌യുവി പാഞ്ഞു കയറി 5 പേർ മരിച്ചു. 40-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരേഡിന്റെ ഭാഗമാകാൻ കുടുംബത്തോടൊപ്പം എത്തിയ കുട്ടികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് സാരമുള്ളതാണ്. സംഭവ സമയത്ത് ധാരാളം ആളുകൾ മാർച്ചിൽ പങ്കെടുത്തിരുന്നു. കാണികളുടെ എണ്ണവും കൂടുതലായിരുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ ഏറെ സമയമെടുത്തു. 

നടന്നത് ഭീകരാക്രമണം ആണോ എന്ന് അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു. എസ്‌യുവി കണ്ടെടുത്തെങ്കിലും ഡ്രൈവർ ഒളിവിലാണെന്ന് വൗകെഷ പോലീസ് മേധാവി ഡാനിയൽ തോംസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. സ്ഥലത്ത് ഇപ്പോൾ സ്ഥിതി സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്ത് ഉദ്ദേശ്യത്തോടെയാണ് ഈ സംഭവം നടന്നതെന്ന് ഇതുവരെ അറിവായിട്ടില്ല. വിഷയം അന്വേഷണത്തിലാണ്.

thepoliticaleditor
Spread the love
English Summary: suv run over a christmas parade in us five people killed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick