Categories
latest news

പതിവ്‌ തെറ്റിച്ചില്ല, ഇത്തവണയും ജമ്മു-കാശ്‌മീരിലെ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

എല്ലാ വര്‍ഷവുമുള്ള പതിവ്‌ നരേന്ദ്രമോദി തെറ്റിച്ചില്ല, ഇത്തവണയും ദീപാവലി ആഘോഷിക്കാന്‍ ജമ്മു-കശ്‌മീരിലെത്തി. നൗഷേര ജില്ലയിലെ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷ നിമിഷങ്ങള്‍ പങ്കിട്ടു. കുറഞ്ഞ സുരക്ഷാസന്നാഹങ്ങള്‍ മാത്രമാണ്‌ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‌ ഏര്‍പ്പെടുത്തിയത്‌ എന്ന്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. നൗഷേരയിലെ രക്തസാക്ഷികള്‍ക്ക്‌ മോദി ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. ബ്രിഗേഡിയര്‍ ഉസ്‌മാന്‍, നായിക്‌ ജദുനാഥ്‌ സിങ്‌ എന്നീ ധീര രക്തസാക്ഷികളുടെ പേരില്‍ പ്രത്യേകം ആദരവ്‌ അര്‍പ്പിച്ചു.

Spread the love
English Summary: PRIME MINISTER CELEBRATED DIWALI WITH SOLDIERS OF JAMMU KASHMIR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick