Categories
latest news

ബി.ജെ.പി. ഇതര സംസ്ഥാനമായ ഒഡിഷ പെട്രോള്‍, ഡിസല്‍ നികുതി കുറച്ചു…മൂന്ന്‌ രൂപ വീതം

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍,ഡീസല്‍ സെസ്സ്‌ കുറച്ചതിനെത്തുടര്‍ന്ന്‌ പല ബി.ജെ.പി. സംസ്ഥാനങ്ങളും സംസ്ഥാന മൂല്യവര്‍ധിത നികുതി(വാറ്റ്‌) കുറച്ചപ്പോള്‍ ബി.ജെ.പി. ഇതര സംസ്ഥാനങ്ങള്‍ അതിന്‌ തയ്യാറായിട്ടില്ല. കേരളം നികുതി കുറയ്‌ക്കില്ലെന്ന്‌ വ്യക്തമാക്കി. വര്‍ധിപ്പിച്ച എക്‌സൈസ്‌ നികുതി മുഴുവന്‍ കുറയ്‌ക്കണമെന്ന്‌ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്‌ ആവശ്യപ്പെട്ടപ്പോള്‍ ആദ്യമായി ഒരു ബി.ജെ.പി. ഇതരം സംസ്ഥാനം, ഒഡിഷ, സ്വന്തം നികുതി കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ മൂന്നു രൂപ വീതമാണ്‌ കുറച്ചത്‌. നാളെ അര്‍ധരാത്രി മുതല്‍ വിലക്കുറവ്‌ നിലവില്‍ വരും. 1400 കോടി രൂപ സംസ്ഥാനത്തിന്‌ നഷ്ടമുണ്ടാകും എന്നാണ്‌ സര്‍ക്കാര്‍ കണക്കാക്കുന്നത്‌. കേന്ദ്രനികുതി കുറച്ചതു വഴി മറ്റൊരു 700 കോടി രൂപയും കുറയുമെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ പറഞ്ഞു.

Spread the love
English Summary: ODDISHA CUT OFF PETROL, DIESEL VAT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick