Categories
latest news

ദക്ഷിണാഫ്രിക്കയില്‍ നിന്നും ബംഗലൂരുവിലേക്ക്‌ എത്തിയ രണ്ടു പേരിലും ഒമിക്രോണ്‍ വകഭേദമല്ല

ദക്ഷിണാഫ്രിക്കയില്‍ നിന്നും ബംഗലൂരുവിലേക്ക്‌ തിരിച്ചെത്തിയവിരില്‍ കണ്ടെത്തിയ കൊവിഡ്‌ വൈറസ്‌ പുതിയ വകഭേദമല്ലെന്നും ഡെല്‍ററ വകഭേദമാണെന്നും ജിനോം മാപ്പിങിലൂടെ കണ്ടെത്തി. നവംബര്‍ ഒന്നു മുതല്‍ 26 വരെ 94 പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും കര്‍ണാടകത്തിലേക്ക്‌ എത്തിയിട്ടുണ്ട്‌. ഇവരില്‍ രണ്ടുപേരിലാണ്‌ കൊവിഡ്‌ കണ്ടെത്തിയത്‌. നവംബര്‍ 11-നും 20-നുമായാണ്‌ ഇവര്‍ എത്തിയത്‌. രോഗവ്യാപനസാധ്യത നിലനില്‍ക്കുന്ന പത്ത്‌ രാജ്യങ്ങളില്‍ നിന്നുള്ള 584 പേര്‍ നവംബറില്‍ മാത്രം ബംഗലുരുവില്‍ എത്തിയിട്ടുണ്ടെന്നാണ്‌ സര്‍ക്കാരിന്റെ കണക്ക്‌. ഇവരെയെല്ലാം പത്ത്‌ ദിവസം കഴിഞ്ഞ്‌ വിശദമായ പരിശോധനയ്‌ക്ക്‌ വിധേയരാക്കും.

Spread the love
English Summary: no omicron varient in bengaluru persons who returned from south africa

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick