Categories
kerala

സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട കോമത്ത്‌ മുരളീധരനും അനുയായികളും സിപിഐയിലേക്ക്‌

പാര്‍ഥാസ്‌ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ നടത്തിയ പ്രതികരണത്തോടെയും നിലപാടോടെയുമാണ്‌ തനിക്കെതിരായ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന്‌ മുരളീധരന്‍ പറയുന്നു. താന്‍ അതോടെ അനഭിമതനായി. താന്‍ ആരുടെയും മെഗാഫോണ്‍ ആയി പ്രവര്‍ത്തിച്ചിട്ടില്ല

Spread the love

സംഘടനാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച്‌ സി.പി.എം. പുറത്താക്കിയ മുന്‍ ഏരിയാ കമ്മിറ്റി അംഗവും അമ്പതിലേറെ അനുയായികളും സി.പി.ഐ.യില്‍ ചേരാന്‍ തീരുമാനിച്ചതായി അറിയിച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രത്തിലാണ്‌ ഈ കൊഴിഞ്ഞു പോക്ക്‌. പഴയ സി.പി.ഐ.നേതാവായ ഇപ്പോഴത്തെ തളിപ്പറമ്പ്‌ നോര്‍ത്ത്‌ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയോട്‌ കലഹിച്ചാണ്‌ സിപിഎം നേതാവായ മുരളീധരന്‍ സി.പി.ഐ.യിലേക്ക്‌ പോകുന്നതെന്ന നാടകീയതയും ഈ സംഭവത്തില്‍ ഉണ്ട്‌. മുരളീധരന്‍ സിപിഐ.യിലേക്ക്‌ പോകുന്നതിനൊപ്പം കുറേ പാര്‍ടി പ്രവര്‍ത്തകരും പോകുന്നു എന്നതാണ്‌ സി.പി.എമ്മിന്റെ നിലവിലുള്ള കുരുക്ക്‌. ഇവരില്‍ പലരും സി.പി.എം. വിടാനൊന്നും തീരുമാനിച്ചിട്ടില്ലെന്നും മുരളീധരന്റെ അവകാശവാദം മാത്രമാണെന്നുമാണ്‌ പാര്‍ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം മുരളീധരനുമായി കൂടിക്കാഴ്‌ച നടത്താനായി സി.പി.ഐ ഉന്നത നേതാക്കള്‍ തിങ്കളാഴ്‌ച തളിപ്പറമ്പിലെത്തുമെന്നും പറയുന്നുണ്ട്‌.
സി.പി.എം. ശക്തികേന്ദ്രങ്ങളായ കീഴാറ്റൂര്‍, മാന്ധാംകുണ്ട്‌ എ്‌ന്നിവിടങ്ങളിലെ പാര്‍ടി പ്രവര്‍ത്തകരും പ്രാദേശിക ഭാരവാഹികളും മുരളീധരനോടൊപ്പം പാര്‍ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ്‌ മുരളീധരന്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ പട്ടികയില്‍ പറയുന്നത്‌.
57 പേര്‍ പാര്‍ടി വിടുന്നു എന്നാണ്‌ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ ഹാജരാക്കിയ സമ്മതപത്രത്തില്‍ മുരളീധരന്‍ വ്യക്തമാക്കുന്നത്‌. ഇവരില്‍ ഒരു ലോക്കല്‍ കമ്മിറ്റി അംഗവും പാര്‍ടി അംഗങ്ങളായ 18 പേരും ഉണ്ട്‌. മുരളീധരനെതിരായ നടപടിയില്‍ പ്രതിഷേധിച്ച്‌ രണ്ട്‌ ബ്രാഞ്ച്‌ സെക്രട്ടറിമാര്‍ രാജിവെച്ചിരുന്നു. ഇവരുടെ പേരുകളും സിപി.ഐയില്‍ ചേരുന്നവരുടെ പട്ടികയിലുണ്ട്‌.
പാര്‍ഥാസ്‌ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമ സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ നടത്തിയ പ്രതികരണത്തോടെയും നിലപാടോടെയുമാണ്‌ തനിക്കെതിരായ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന്‌ മുരളീധരന്‍ പറയുന്നു. താന്‍ അതോടെ അനഭിമതനായി. താന്‍ ആരുടെയും മെഗാഫോണ്‍ ആയി പ്രവര്‍ത്തിച്ചിട്ടില്ല. ഒരു തരം ആനുകൂല്യവും പാര്‍ടി വഴി നേടിയിട്ടില്ല. പാര്‍ടിയെ പലരും നേട്ടങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുകയാണ്‌. ഒരു കാലത്ത്‌ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ മാന്ധാംകുണ്ടില്‍ തല്ലുകൊണ്ടും പട്ടിണി കിടന്നും പാര്‍ടി കെട്ടിപ്പടുക്കാന്‍ വിയര്‍പ്പൊഴുക്കിയിട്ടുണ്ട്‌. ഇപ്പോഴും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കൊലക്കേസുകളില്‍ ഉള്‍പ്പെടെ പ്രതി ചേര്‍ക്കപ്പെട്ടു കിടക്കുന്ന വ്യ്‌ക്തിയാണ്‌. പാര്‍ടിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ്‌ വിടാന്‍ തീരുമാനിച്ചതെന്ന്‌ മുരളീധരന്‍ പറയുന്നു.

Spread the love
English Summary: cpm expelled leader muraleedharan and supporters to join cpi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick