Categories
latest news

ആഗോള താപനം തടയാന്‍ ‘നെറ്റ്‌ സീറോ എമിഷന്‍’ : കാലാവസ്ഥാ ഉച്ചകോടിയില്‍ പുതിയ മന്ത്രം…എന്താണ്‌ നെറ്റ്‌ സീറോ എമിഷന്‍?

ആഗോളതാപനം നിയന്ത്രിക്കാന്‍ വികസിത രാജ്യങ്ങള്‍ മുന്നോട്ടു വെക്കുന്ന “നെറ്റ്‌ സീറോ എമിഷന്‍” അന്തരീക്ഷത്തിലെ കാര്‍ബണ്‍ പ്രഭാവം കുറയ്‌ക്കാനുള്ള പുതിയ ആശയമാണ്‌. ആഗോളതാപനത്തിന്‌ അടിസ്ഥാനമായ കാര്‍ബണ്‍ വാതകങ്ങളുടെ പുറംതള്ളലിന്‌ കൂടുതലും ഉത്തരവാദികള്‍ വികസിത രാജ്യങ്ങളാണ്‌. ആഗോള താപനത്തിനും കാലാവസ്ഥാ പ്രതിസന്ധിക്കും ഈ രാജ്യങ്ങളുടെ പങ്ക്‌ വലിയതാണ്‌.
കാര്‍ബണ്‍ പുറംതള്ളലിന്റെ പ്രഭാവം കുറയ്‌ക്കാനുള്ള പുതിയ വഴി തേടലിലാണ്‌ ലോകം. കഴിഞ്ഞ ഏതാനും വർഷങ്ങളായി, വിദഗ്‌ധർ കാർബൺ പുറംതള്ളൽ കുറയ്‌ക്കുന്നതുകൊണ്ട്‌ മാത്രം ഫലമുണ്ടാകില്ല എന്ന് വിലയിരുത്തുന്നുണ്ട് . ഇതിന് പിന്നാലെയാണ് എല്ലാ രാജ്യങ്ങളിലും കാർബൺ ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള ചർച്ചയും ആരംഭിച്ചത്.

ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം നിലവിലെ രീതിയിൽ തുടർന്നാൽ 2050ഓടെ ഭൂമിയുടെ താപനില രണ്ട് ഡിഗ്രി വർധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇങ്ങനെ സംഭവിച്ചാൽ കൊടും വരൾച്ചയും പിന്നീട് നാശകരമായ വെള്ളപ്പൊക്കവും ഉണ്ടാകും. ഹിമാനികൾ ഉരുകും, സമുദ്രനിരപ്പ് ഉയരും. ഇതുമൂലം കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന പല നഗരങ്ങളും വെള്ളത്തിൽ മുങ്ങും. കഴിഞ്ഞ ദിവസം റോമിൽ സമാപിച്ച ജി-20 ഉച്ചകോടിയിൽ, 2050-ഓടെ ഭൂമിയുടെ താപനിലയിലെ വർദ്ധനവ് 1.5 ഡിഗ്രിയായി കുറയ്ക്കാൻ ജി-20 യിൽ ഉൾപ്പെട്ട രാജ്യങ്ങൾ ധാരണയായിട്ടുണ്ട്.

thepoliticaleditor

ഫോസില്‍ ഇന്ധനം കുറയ്‌ക്കുന്നത്‌ ഇന്ത്യയ്‌ക്ക്‌ കെണി

ഫോസില്‍ ഇന്ധനങ്ങള്‍ പരമാവധി കുറയ്‌ക്കുന്നതിന്‌ വികസിത രാജ്യങ്ങള്‍ തയ്യാറാണെങ്കിലും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക്‌ അത്‌ കെണിയാണ്‌ ഒരുക്കുന്നത്‌. ഇന്ത്യയുടെ ഊര്‍ജേജാത്‌പാദനത്തിന്റെ 60 ശതമാനവും കല്‍ക്കരി ഉപയോഗിച്ചുള്ളതാണ്‌. ഇത്തരം മാര്‍ഗം നിയന്ത്രിക്കുകയാണെങ്കില്‍ ഇന്ത്യയുടെ പുരോഗതി കുത്തനെ പിറകിലേക്കു പോകുന്ന സാഹചര്യമാണുണ്ടാവുക. എന്നാല്‍ വികസിത രാജ്യങ്ങള്‍ ഇതിനകം തന്നെ ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക്‌ പരമാവധി മാറിക്കഴിഞ്ഞു. അതിനാല്‍ ഫോസില്‍ ഇന്ധന ഉപയോഗം കുറച്ചാലും അവര്‍ക്ക്‌ ഒന്നും സംഭവിക്കില്ല.

മൂന്നാമത്‌ നില്‍ക്കുന്നത്‌ ഇന്ത്യയാണ്‌

ലോകത്ത്‌ ഹരിതഗൃഹവാതകങ്ങള്‍ പുറത്തേക്കു വിടുന്ന രാജ്യങ്ങളില്‍ മൂന്നാമത്‌ നില്‍ക്കുന്നത്‌ ഇന്ത്യയാണ്‌. തൊട്ടു മുന്നില്‍ അമേരിക്കയും ചൈനയുമാണ്‌. അതു കൊണ്ടു തന്നെ ഇന്ത്യയ്‌ക്കുള്ള ഉത്തരവാദിത്വവും വികസിത രാജ്യത്തോളമാണ്‌. സമ്പന്നരാജ്യങ്ങള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കുന്നതിനാണ്‌ അടുത്ത കാലം വരെ പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ സീറോ എമിഷന്‍( ബഹിര്‍ഗമനം പൂജ്യമാക്കുക) എന്ന ആശയത്തിനാണ്‌ ഇപ്പോള്‍ ഊന്നല്‍ നല്‍കാന്‍ പോകുന്നത്‌. യു.എന്‍. പരിസ്ഥിതി ഉച്ചകോടിയിലും ഇത്‌ പ്രധാന അജണ്ടായായി മാറുന്നത്‌ ഈ സാഹചര്യത്തിലാണ്‌.

എന്താണ് നെറ്റ് സീറോ എമിഷൻ

നെറ്റ് സീറോ എമിഷൻ( കാർബൺ വാതകങ്ങൾ പുറന്തള്ളൽ പൂജ്യം ആക്കൽ) എന്നാൽ ഹരിതഗൃഹ വാതകം പുറത്തേക്കു വിടുന്നത് പൂജ്യമായി കുറയ്ക്കുക എന്നല്ല, മറിച്ച് ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ മറ്റ് വാതകങ്ങളുമായി സന്തുലിതമാക്കുക, അങ്ങനെ കാർബൺ പ്രഭാവം നിർവീര്യമാക്കുക എന്നതാണ്. ഒരു രാജ്യം പുറന്തള്ളുന്ന അത്രയും കാർബൺ ആഗിരണത്തിനുള്ള ക്രമീകരണങ്ങളും ഉണ്ടായിരിക്കണം. മൊത്തത്തിൽ, നിങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കൂടുതൽ കാർബൺ വാതകങ്ങൾ ആഗിരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ ആ രാജ്യം ഉണ്ടാക്കണം.

ഉദാഹരണത്തിന്, ചെടികളും മരങ്ങളും വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നു. ഒരു രാജ്യം എത്രയധികം ഹരിതഗൃഹവാതകങ്ങള്‍ പുറത്തേക്കു വിടുന്നുവോ അത്‌ കണക്കാക്കി കുറഞ്ഞത്‌ അത്രയും തന്നെ ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ ഉണ്ടാക്കാനുള്ള പദ്ധതിയും നടപ്പാക്കണം. അതായത്‌ ഹരിതവല്‍ക്കരണം നടപ്പാക്കണം. പരമാവധി മരങ്ങളും കാടുകളും വെച്ചുപിടിപ്പിക്കണം.

ഒരു ഫാക്ടറി ഒരു നിശ്ചിത അളവിൽ കാർബൺ പുറന്തള്ളുകയും അത്രയും കാർബൺ ആഗിരണം ചെയ്യാൻ കഴിയുന്ന നിരവധി മരങ്ങൾ കമ്പനി തന്നെ നട്ടുപിടിപ്പിക്കുകയും ചെയ്താൽ, അതിന്റെ മൊത്തം പുറംതള്ളൽ പൂജ്യമായിരിക്കും. ഇതോടൊപ്പം കാറ്റാടി, സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിലൂടെ കമ്പനികൾക്കു തന്നെ ശുദ്ധമായ ഊർജം ഉപയോഗിക്കാൻ കഴിയും.

ഒരു രാജ്യത്തിന് അതിന്റെ മൊത്തം പുറന്തള്ളുന്ന കാർബൺ വാതകങ്ങളെക്കാൾ കൂടുതൽ കാർബൺ ആഗിരണ സ്രോതസ്സുകൾ ഉണ്ടെങ്കിൽ, അതിന്റെ മൊത്തം കാർബൺ പുറന്തള്ളൽ നെഗറ്റീവ് ആകും. നിലവിൽ, ഭൂട്ടാൻ, സുരിനാം എന്നീ രണ്ട് രാജ്യങ്ങൾ മാത്രമേ ഈ രീതിയിലുള്ളവ ലോകത്ത് ഉള്ളൂ. ഈ രണ്ടു രാജ്യങ്ങളും പുറത്തു വിടുന്ന കാർബണിന്റെ അളവിനേക്കാളും അത് ആഗിരണം ചെയ്യാനുള്ള ഹരിത പ്രകൃതിയും രാജ്യത്തുണ്ട്. ഈ രാജ്യങ്ങളിലെ പച്ചപ്പും ജനസംഖ്യ കുറവുമാണ് ഇതിന് പ്രധാന കാരണം.

Spread the love
English Summary: new manthra to resist global warming disscussing in un climate summit

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick