Categories
latest news

2013-ൽ മോദിയുടെ പട്‌ന റാലിക്കിടെയുണ്ടായ സ്‌ഫോടനം: നാലുപേര്‍ക്ക് വധശിക്ഷ; രണ്ടുപേര്‍ക്ക് ജീവപര്യന്തം

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2013 -ൽ ബിഹാറിൽ പട്നയിൽ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ സ്ഫോടനക്കേസിൽ നാല് പ്രതികളെ എന്‍.ഐ.എ കോടതി വധശിക്ഷയ്ക്ക് വിധിച്ചു, രണ്ടുപേര്‍ക്ക് ജീവപര്യന്തവും രണ്ടുപേര്‍ക്ക് പത്തുവര്‍ഷം തടവും ഒരാള്‍ക്ക് ഏഴുവര്‍ഷത്തെ തടവും ആണ് ശിക്ഷ. കേസില്‍ പത്തു പ്രതികളുണ്ടായിരുന്നു. പാട്ന ഗാന്ധിമൈതാനത്ത് നടന്ന സ്ഫോടനം മോദി പ്രസംഗിച്ച സ്ഥലത്തിന് തൊട്ട് അരികിലായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . .ഹൈദര്‍ അലി, നോമാന്‍ അന്‍സാരി, മുഹമ്മദ് മുജീബുള്ള അന്‍സാരി, മുഹമ്മദ് ഇംതിയാസ് ആലം, അഹമ്മദ് ഹുസൈന്‍, മുഹമ്മദ് ഫിറോസ് അസ്ലം, അംതിയാസ് അന്‍സാരി, മുഹമ്മദ് ഇഫ്തിഖാര്‍ ആലം, അസറുദ്ദീന്‍ ഖുറേഷി എന്നിവര്‍ക്കെതിരെയായിരുന്നു എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെന്ന് കരുതിയിരുന്ന ഒരാളെ വിട്ടയച്ചിരുന്നു. തെളിവില്ലാത്തതിനാൽ ആണ് ഇയാളെ വിട്ടത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെങ്കിലും ആക്രമണത്തിന് പിന്നില്‍ ഭീകര സംഘടനകള്‍ തന്നെയാണ് എ ന്നായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തല്‍.

Spread the love
English Summary: four accused sentenced to death on bomb blast case in patna in 2013

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick